Saturday December 10, 2016
Latest Updates

കോര്‍ക്കില്‍ കള്ളനോട്ട് വ്യാപകമാകുന്നു

കോര്‍ക്കില്‍ കള്ളനോട്ട് വ്യാപകമാകുന്നു

കോര്‍ക്ക്: കോര്‍ക്കിലും സമീപ പ്രദേശങ്ങളിലും കള്ളനോട്ട് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഗാര്‍ഡായുടെ മുന്നറിയിപ്പ്. വ്യാജനോട്ട് വ്യാപകമാകുകയാണെന്നും ബിസിനസ് സ്ഥാപനങ്ങള്‍ കരുതലെടുക്കണമെന്നും ബ്ലാക്ക് റോക്കില്‍ പ്രചരിക്കുന്ന നോട്ടുകള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗാര്‍ഡായുടെ മുന്നറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.

കോര്‍ക്ക് സിറ്റിക്ക് പുറത്തും നോട്ട് പ്രത്യക്ഷപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് പബ്ബില്‍ 20 യൂറോയുടെ വ്യാജ കറന്‍സി പ്രത്യക്ഷപ്പെട്ടതായി ബാന്‍ഡന്‍ റോഡിലെ ഗാലോവ്‌സ് ബാര്‍ ഉടമ ഗാര്‍ഡാക്ക് മൊഴി നല്‍കിയിരുന്നു. ഡബ്ലിനില്‍ കഴിഞ്ഞമാസം വന്‍ കള്ളനോട്ട് ശേഖരം പിടിച്ചതിന് പിന്നാലെ ആയിരുന്നു ബാര്‍ ഉടമ ഇക്കാര്യം ഗാര്‍ഡായിയോട് പറഞ്ഞത്.

നോര്‍ത്ത് സര്‍ക്കുലര്‍ റോഡില്‍ നടന്ന റെയ്ഡിന്‍െ്‌റ ഭാഗമായി 2 ദശലക്ഷം യൂറോയ്ക്ക് മുകളിലാണ് പിടിച്ചെടുത്തത്. ആര്‍ക്കെങ്കിലും കയ്യിലിരിക്കുന്ന നോട്ടുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സംശയം ജനിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ഗാര്‍ഡയുമായി ബന്ധപ്പെടണമെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ നടന്നു വരികയാണെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നത്.

Scroll To Top