Sunday December 04, 2016
Latest Updates

കോര്‍ക്കില്‍ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിച്ചു

കോര്‍ക്കില്‍ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിച്ചു

കോര്‍ക്ക് :മരണത്തെ പരാജയപ്പെടുത്തി ഉത്ഥാനം ചെയ്ത യേശുദേവന്റെ സ്മരണയില്‍ കോര്‍ക്കിലെ സീറോ മലബാര്‍ സമൂഹം ഉയിര്‍പ്പ് തിരുനാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.

IMG_1544വില്‍ട്ടന്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ രാത്രി 11 ന് ദുഖ:ശനിയുടെ തിരുക്കര്‍മ്മങ്ങളോടെ ആരംഭിച്ച ശുശ്രൂഷയില്‍ തിരികള്‍ കത്തിച്ചു മാമോദീസാ വൃത വാഗ്ദാനം നവീകരിച്ചു.തുടര്‍ന്ന് കര്‍ത്താവിന്റെ പുനരുത്ഥാനത്തെ അനുസ്മരിച്ചു കൊണ്ട് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു.ശുശ്രൂഷാ മദ്ധ്യേ പ്രദക്ഷിണവും ഉണ്ടായിരുന്നു.

ഉയര്‍പ്പ് തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക് ചാപ്ല്യന്‍ ഫാ.ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ കാര്‍മികത്വം വഹിച്ചു

വാര്‍ത്ത :ജേക്കബ് പോള്‍ (പി ആര്‍ ഓ )

Scroll To Top