Thursday December 08, 2016
Latest Updates

കോര്‍ക്കില്‍ ഉണ്ണീശോയുടെ പിറവിതിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോര്‍ക്കില്‍ ഉണ്ണീശോയുടെ പിറവിതിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോര്‍ക്ക് :കോര്‍ക്ക് സീറോ മലബാര്‍ സഭ ഉണ്ണീശോയുടെ പിറവിതിരുനാള്‍ , ഡിസംബര്‍ 24 ന് വൈകിട്ട് 6 മണിയ്ക്ക് വില്‍ട്ടണ്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് ആഘോഷിക്കും.സീറോ മലബാര്‍ സഭയുടെ രണ്ടാമത്തെ കൂദാശ ക്രമ പ്രകാരമുള്ള മാര്‍ തൈയഡോറിന്റെ ക്രമമനുസരിച്ചുള്ള വിശുദ്ധ ബലിയാണ് അന്നേ ദിവസം അര്‍പ്പിക്കപ്പെടുക.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കേക്ക് വിതരണവും ,ക്രിസ്തുമസ് കരോള്‍ ഗാനാലാപനവും ഉണ്ടായിരിക്കും.

തിരുനാളിനോട് അനുബന്ധിച്ചു 23 ന്‌ക്ലോഗീന്‍ ദേവാലയത്തില്‍ രാവിലെ 11 മുതല്‍ കുട്ടികള്‍ക്കും , വില്‍ട്ടന്‍ ദേവാലയത്തില്‍ 24 ന് വൈകിട്ട് 5 മുതല്‍ മുതിര്‍ന്നവര്‍ക്കും കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഡിസംബര്‍ 29 ഞായറാഴ്ച്ച തിരുക്കുടുംബ ദിനമായി ആചരിക്കും.10 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക അനുഗ്രഹപ്രാര്‍ഥനയും ,ആശീര്‍വാദവും നല്‍കപ്പെടും .

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ചാപ്ലിയന്‍ ഫാ.ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ അറിയിച്ചു

(വാര്‍ത്ത:സിറിയക് പി ജോസ്)

Scroll To Top