Friday December 09, 2016
Latest Updates

കോര്‍ക്കില്‍ അതി പുരാതന ചരിത്രാവശിഷ്ടം കണ്ടെത്തി

കോര്‍ക്കില്‍ അതി പുരാതന ചരിത്രാവശിഷ്ടം കണ്ടെത്തി

കോര്‍ക്ക് ; പുരാവസ്തു നിരീക്ഷകരുടെ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി. അതി പുരാതനമായ ചരിത്രാവശിഷ്ടം കോര്‍ക്കില്‍ ആര്‍ക്കയോളജി വകുപ്പ് കണ്ടെത്തി.
ഏകദേശം പത്തായിരത്തിലധികം വര്‍ഷം പഴക്കമുള്ളവസ്തുക്കളാണ് ഇത്തവണ കണ്ടെത്തപ്പെട്ടിരിക്കുന്നത്. പുതിയ കണ്ടുപിടുത്തവും ഉള്‍ക്കൊള്ളിച്ച് നാഷണല്‍ റോഡ് അതോറിറ്റി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 10ന് നടക്കും.
അഞ്ഞൂറോളം തലമുറകള്‍ക്ക് മുന്‍പു ജീവിച്ചിരുന്നവര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതാണെന്നാണ് നിഗമനം. ഫെര്‍മോയില്‍ 8,100 ബിസിയില്‍ ജീവിച്ചിരുന്നവരുടെ ജീവിത രീതികളും മറ്റും വെളിപ്പെടുത്താനുതകുന്ന കണ്ടെത്തലുകളാണ് ഇത്തവണ പുരാവസ്തു വകുപ്പ് നടത്തിയിരിക്കുന്നത്. വേട്ടയാടി ജീവിച്ചിരുന്ന ആദിമമനുഷ്യരുടെ ഉപകരണങ്ങള്‍ ബെല്ലിന്‍ കോളിഗില്‍ നിന്നും യൂഗലില്‍ നിന്നും കണ്ടെത്തിയതുമായി ഇവയ്ക്ക് സാമ്യവുമുണ്ട്.
മൃഗങ്ങളെ വേട്ടയാടി അവയുടെ കൊമ്പുകളും മറ്റും ആയുധമായും ഇവര്‍ ഉപയോഗിച്ചിരുന്നതായി എന്‍ആര്‍എ പ്രൊജക്റ്റ് ആര്‍ക്കയോളജിസ്റ്റ് കെന്‍ ഹാന്‍ലി പറഞ്ഞു.
കാടു നിറഞ്ഞ പ്രദേശങ്ങള്‍ തീയിട്ടാണ് അവിടെ താമസിച്ചിരുന്നവര്‍ ഇത്തരം കാര്യങ്ങള്‍ക്കുള്ള സ്ഥലം കണ്ടെത്തിയിരുന്നതെന്നും കെന്‍ പറഞ്ഞു.
ബെല്ലികോലിഗിലും ഫെര്‍മോയിലും ആണ് കര്‍ഷകര്‍ ആദ്യമായി വീടു വച്ച് താമസം തുടങ്ങിയതെന്നുള്ള തെളിവുകളും ലഭിച്ചതായി കെന്‍ ചൂണ്ടിക്കാട്ടി. രാത്ത്‌കൊര്‍മാകില്‍ നിന്നും ബ്രോണ്‍സ് ഏജ് കാലത്തെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്നും കെന്‍ കൂട്ടിച്ചേര്‍ത്തു. മിച്ചെല്‍സ്ടൗണില്‍ വച്ച് കണ്ടെത്തിയതും ബ്രോണ്‍സ് ഏജ് കാലഘട്ടത്തെ അവശിഷ്ടം തന്നെയാണ്.
കുറഹീനില്‍ കണ്ടെത്തിയ രണ്ട് പ്രധാന വാസസ്ഥലങ്ങളും എഡി ഏഴാം നൂറ്റാണ്ടിന്റെ അവശിഷ്ടങ്ങളാണ്.
സൗത്ത് ബില്ലിന്‍വിന്നിയിലുള്ള ഗ്ലാന്‍മെയറില്‍ വച്ച് കണ്ടെത്തിയ ആംഗ്ലോ നോര്‍മന്‍ വാസസ്ഥലം 13ാം നൂറ്റാണ്ടിലുള്ളതാണ്. 17ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജെയിംസ് രണ്ടാമന്‍ ഇറക്കിയ നാണയത്തിലും ഇത്തരം ചിത്രം ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
അഞ്ചോളം റോഡ് പ്രൊജക്റ്റുകള്‍ക്കാണ് ഇത്തവണ എന്‍ആര്‍എ നേതൃത്വം നല്‍കിയത്. 2000ത്തില്‍പരം ഖനനങ്ങള്‍ ഇതിനകം തന്നെ എന്‍ആര്‍എ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. 1994 മുതലാണ് റോഡ് പ്രൊജക്ടുകളുമായി ബന്ധപ്പെട്ട ഖനനങ്ങള്‍ ആരംഭിച്ചത്.
35യൂറോ വില വരുന്ന പുസ്തകം യുസിസിയിലെ ഡോക്ടര്‍ ആന്‍ലീഞ്ച് ഡിസംബര്‍ 10ന് പ്രകാശനം ചെയ്യും.

Scroll To Top