Friday December 02, 2016
Latest Updates

കോര്‍ക്കിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം 

കോര്‍ക്കിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം 

കോര്‍ക്ക്: കോര്‍ക്കിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം. ഇന്നലെ കോര്‍ക്ക് തുറമുഖത്ത് എത്തിയ രണ്ട് ആഡംബര കപ്പലുകളിലായി 6,500 ഓളം സഞ്ചാരികള്‍ കോര്‍ക്കില്‍ എത്തി. ഇന്നലെ രാവിലെയാണ് രണ്ട് ആഡംബര കപ്പലുകളിലായി ആറായിരത്തിലധികം പേര്‍ കോര്‍ക്കില്‍ വന്നിറങ്ങിയത്. എംഎസ്സി മാഗ്‌നിഫിഷ്യ എന്ന കപ്പലാണ് ആദ്യം എത്തിയത്. ഇന്നലെ രാവിലെ 7.30 ഓടെ കോബ് ക്രൂയിസ് ടെര്‍മിനലില്‍ എത്തിയ മാഗ്‌നിഫിഷ്യയില്‍ 3500 യാത്രക്കാര്‍ വന്നു. തുടര്‍ന്ന് 8.30 ഓടെ ഐഡകാര എന്ന ആഡംബര കപ്പലും കോര്‍ക്ക് തീരത്ത് എത്തി. ഉച്ച് തിരിഞ്ഞു 1.30 ഓടെ സീ ക്ലൌഡ് 11 എന്ന മറ്റൊരു ആഡംബര കപ്പല്‍ കൂടി കോര്‍ക്കില്‍ എത്തി. 

ഒക്ടോബറോടെ ഈ വര്‍ഷത്തെ ക്രൂയിസ് സീസണ്‍ അവസാനിക്കുമ്പോള്‍ 52 യാത്രാ കപ്പലുകള്‍ എങ്കിലും കോര്‍ക്കില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ക്രൂയിസ് സീസണില്‍ കോര്‍ക്കില്‍ എത്തിയ കപ്പലുകളുടെ എണ്ണവുമായി താരതമ്യം ചെയ്താല്‍ ഈ വര്‍ഷം നേരിയ കുറവുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തി. സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആഡംബര കപ്പലുകളെ ഉള്‍ക്കൊള്ളാനുള്ള സൌകര്യങ്ങള്‍ കോര്‍ക്ക് തുറമുഖത്ത് ഒരുക്കുമെന്ന് കോര്‍ക്ക് തുറമുഖ അധികൃതര്‍ പറഞ്ഞു. 

Scroll To Top