Friday December 09, 2016
Latest Updates

കോര്‍ക്കിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി ഐ പാഡ്!

കോര്‍ക്കിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി ഐ പാഡ്!

കോര്‍ക്ക്: നോര്‍ത്ത് കോര്‍ക്കിലെ ഒരു പ്രൈമറി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അജ്ഞാതന്റെ വക സൗജന്യമായി ഐ പാഡ്!.ഫെര്‍മോയിലെ ബിഷപ്പ് മര്‍ഫി മെമ്മോറിയല്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് സമ്മാനമായി ഐ പാഡ് ലഭിച്ചത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ കുട്ടികള്‍ക്ക് ഐ പാഡ് സമ്മാനിക്കുകയായിരുന്നു. സ്‌കൂളിലെ 103 കുട്ടികള്‍ക്കും ഐ പാഡ് ലഭിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇതോടെ മുഴുവന്‍ കുട്ടികളും ഐ പാഡ് സ്വന്തമാക്കുന്ന അയര്‍ലണ്ടിലെ ആദ്യത്തെ സ്‌കൂളായി ബിഷപ്പ് മര്‍ഫി മെമ്മോറിയല്‍ സ്‌കൂള്‍ മാറി.

ടെക്‌നോളജി ലോകത്ത് പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഐ പാഡ് സമ്മാനിച്ചതെന്ന് മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മര്‍ഫി മെമ്മോറിയല്‍ സ്‌കൂള്‍ നേരത്തെ സംഘടിപ്പിച്ചിട്ടുള്ള ഐടി സംബന്ധമായ പരിപാടികള്‍ക്കുള്ള അംഗീകാരമായാണ് സൗജന്യ ഐ പാഡ് വിതരണത്തിന് മര്‍ഫി മെമ്മോറിയല്‍ സ്‌കൂള്‍ തെരഞ്ഞെടുത്തതെന്ന് അവ സമ്മാനിച്ചയാള്‍ പറഞ്ഞതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. മുഴുവന്‍ കുട്ടികള്‍ക്കും ഐ പാഡ് സമ്മാനിക്കുന്നതിനായി അജ്ഞാതന്‍ എത്ര തുക കൈമാറിയെന്നോ അദ്ദേഹത്തിന്റെ പേരോ വെളിപ്പെടുത്തില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി

Scroll To Top