Saturday December 03, 2016
Latest Updates

കോര്‍ക്കിലെ വീട്ടിനുള്ളില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ ഗാര്‍ഡ പിടികൂടി

കോര്‍ക്കിലെ വീട്ടിനുള്ളില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ ഗാര്‍ഡ പിടികൂടി

കോര്‍ക്ക് :വീട്ടിനുള്ളില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു .കോര്‍ക്ക് ടരേല്‍റ്റന്നിലെ റോണ്‍ ന കില്ലയിലാണ് സംഭവം .
വീട്ടിനുള്ളില്‍ പ്രത്യേകം താപനില ക്രമീകരിച്ചാണ് ഈ വിരുതന്‍ കഞ്ചാവ് കൃഷി നടത്തിയത് .അറുനൂറില്‍ അധികം ചെടികളാണ് ഇങ്ങനെ നട്ടുവളര്‍ത്തിയിരുന്നത് .

വിപണിയില്‍ അഞ്ചു ലക്ഷത്തോളം യൂറോ വിലവരുന്ന കഞ്ചാവാണ് കണ്ടെത്തിയത് .31 വയസുകാരനായ പ്രതിയെ ബാണ്ടന്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

.ഐറിഷ്‌കാര്‍ക്കിടയില്‍ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു . ഇവരെ ലക്ഷ്യമിട്ട് ഒറ്റപ്പെട്ട കൗണ്ടി ഗ്രാമങ്ങളിലാണ് കഞ്ചാവ് കൃഷി കൂടുതലും നടക്കുന്നത് .പോര്‍ട്ട് ലീസില്‍ നിന്നും കഴിഞ്ഞ ദിവസം വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു

Scroll To Top