Sunday December 11, 2016
Latest Updates

കോര്‍ക്കിലെ മൂന്നു മിടുക്കികള്‍ 

കോര്‍ക്കിലെ മൂന്നു മിടുക്കികള്‍ 

ഡബ്ലിന്‍: ടൈം മാഗസിന്‍ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ കോര്‍ക്കില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥിനികളും. 

ലോകത്തിലേറ്റവും സ്വാധീനമുള്ള 25 വ്യക്തികളെ ഉള്‍പ്പെടുത്തി ടൈം മാഗസിന്‍ പുറത്തിറക്കിയ പട്ടികയിലാണ് കോര്‍ക്കില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികള്‍ ഇടം നേടിയത്. പതിനാറുകാരി സിയറ ജഡ്ജ്, 17 വയസുള്ള എമര്‍ ഹിക്കെ, സോഫി ഹെലെ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്. 

കഴിഞ്ഞ മാസം കാലിഫോര്‍ണിയയില്‍ നടന്ന ഗൂഗിള്‍ സയന്‍സ് ഫെയറില്‍ മൂവരും സമ്മാനം നേടിയിരുന്നു. അന്തരീക്ഷത്തില്‍ നിന്ന് മണ്ണിലേക്ക് നൈട്രജന്‍ നിക്ഷേപിക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയതിനാണ് ഇവര്‍ സമ്മാനം പങ്കിട്ടത്. ഈ നേട്ടമാണ് ടൈം മാഗസിന്റെ പട്ടികയിലും ഇടം നേടിക്കൊടുത്തത്. നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ്, യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ മകള്‍ എന്നിവര്‍ ഉള്‍പ്പെട്ട പട്ടികയിലാണ് ഐറിഷ് പെണ്‍കുട്ടികളും ഇടം നേടിയത്. കോര്‍ക്കിലെ കിന്‍സലെ കമ്മ്യൂണിറ്റി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍.

Scroll To Top