Sunday December 11, 2016
Latest Updates

കോര്‍ക്കിലെ മുന്‍ മേയര്‍ക്ക് ജയില്‍ ശിക്ഷ

കോര്‍ക്കിലെ  മുന്‍ മേയര്‍ക്ക് ജയില്‍ ശിക്ഷ

കോര്‍ക്ക്: പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ മേയര്‍ക്ക് 12 മാസത്തെ തടവു ശിക്ഷ. കോര്‍ക്കിലെ മുന്‍ മേയര്‍ ജോണ്‍ മുറിയാണ് പന്ത്രണ്ടുമാസത്തെ ജയില്‍ വാസത്തിന് വിധിക്കപ്പെട്ടിരിക്കുന്നത്.
1990കളിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കോര്‍ക്ക് സിററിയിലെ ഗ്രെഗ് റോഡില്‍ താമസിച്ചിരുന്ന ജോണ്‍ മുറി കൗമാരക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇപ്പോള്‍ 82കാരനായ മുന്‍ മേയര്‍ക്കെതിരെ മുപ്പതുകാരിയാണ് പരാതി നല്‍കിയത്.
നാലു വര്‍ഷത്തെ ജയില്‍ ശിക്ഷയായിരുന്നു കോര്‍ക്ക് ക്രിമിനല്‍ സര്‍ക്യൂട്ട് കോടതി വിധിച്ചത്. ഒടുവില്‍ 3വര്‍ഷത്തെ ശിക്ഷ ഒഴിവാക്കുകയായിരുന്നു.

Scroll To Top