Wednesday December 07, 2016
Latest Updates

കോര്‍ക്കിലെ മാറ്റര്‍ സ്വകാര്യ ആശുപത്രി വികസിപ്പിക്കുന്നു; നഴ്‌സുമാര്‍ ഉള്‍പ്പെടെ 150 പേര്‍ക്ക് അവസരം

കോര്‍ക്കിലെ മാറ്റര്‍ സ്വകാര്യ ആശുപത്രി വികസിപ്പിക്കുന്നു; നഴ്‌സുമാര്‍ ഉള്‍പ്പെടെ 150 പേര്‍ക്ക് അവസരം

കോര്‍ക്ക് : കോര്‍ക്കിലെ മാറ്റര്‍ സ്വകാര്യ ആശുപത്രി വികസിപ്പിക്കുന്നു.നവീകരിക്കുന്ന ഈ ആശുപത്രിയില്‍ 150 പേര്‍ക്ക് കൂടി തൊഴില്‍ അവസരം ലഭിക്കും.ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ പോസ്റ്റ് ഗ്രാജുവേറ്റ് പോസ്റ്റുകളിലേക്കാണ് ഭൂരിപക്ഷം ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.നിലവില്‍ നൂറു പേര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ 150 പേര്‍ക്ക് കൂടി അവസരം ലഭിക്കും. 70 മില്യന്‍ യൂറോ ചെലവഴിച്ചാണ് ആശുപത്രിയുടെ നവീകരണം. കോര്‍ക്കിലെ സിറ്റി ഗേറ്റിലാണ് ആശുപത്രി.

കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്‌സ്, ഒഫ്താല്‍മോളജി, ഗൈനക്കോളജി, യൂറോളജി തുടങ്ങി 23 ഓളം ഡിപ്പാര്‍ട്ട്‌മെന്റുകളിലായി വിദഗ്ദ ചികിത്സ ലഭ്യമാണ്. രാജ്യത്തെ ഏറ്റവും ഹൈടെക് ആയ ചികിത്സ സൌകര്യങ്ങളോട് കൂടിയ ആശുപത്രി ആയിരിക്കും ഇതെന്ന് അധികൃതര്‍ പറഞ്ഞു. എക്‌സ്‌റേ മെഷീന്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യ ആശുപത്രിയുടെ എല്ലാ മുറികളിലും ലഭ്യമാണ്. അതുകൊണ്ട്രോഗികളെ എക്‌സ്‌റേ മുറിയിലേക്ക് കൊണ്ട് പോകാതെ കിടക്കുന്ന റൂമില്‍ വച്ച് തന്നെ എക്‌സ്‌റേ എടുക്കാനുള്ള സൌകര്യവും ലഭ്യമാണ്.

കോര്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് സ്വകാര്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയുടെ നവീകരണ പദ്ധതി പ്രധാനമന്ത്രി എന്‍ഡ കെന്നി പ്രഖ്യാപിച്ചു. മാറ്റര്‍ പ്രൈവറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കോര്‍ക്ക് ആശുപത്രി 2013 ലാണ് തുടങ്ങിയത്.

Scroll To Top