Monday December 05, 2016
Latest Updates

കോര്‍ക്കിലെ മലയാളി സംഘടനകള്‍ സംയുക്തമായി ഓണം ആഘോഷിക്കുന്നു ,ഇത് പുതിയ തുടക്കം 

കോര്‍ക്കിലെ മലയാളി സംഘടനകള്‍ സംയുക്തമായി ഓണം ആഘോഷിക്കുന്നു ,ഇത് പുതിയ തുടക്കം 

കോര്‍ക്ക് :അയര്‍ലണ്ടിലെ പ്രവാസി മലയാളി സംഘടനകളുടെ ചരിത്രത്തിലെ പുതിയ ഒരു തുടക്കത്തിന് കോര്‍ക്കിലെ സംഘടനാ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നു.

ഓണത്തപ്പനെ വരവേല്‍ക്കാന്‍ മലയാള നാട് ഒരുങ്ങി തുടങ്ങുമ്പോള്‍ ഒന്നിച്ചു ഓണമാഘോഷിക്കാനാണ് കോര്‍ക്കുകാര്‍ തീരുമാനിച്ചിരിക്കുന്നത്.കോര്‍ക്കിലെ പ്രമുഖ സംഘടനകളായ കോര്‍ക്ക് വേള്‍ഡ് മലയാളി കൌണ്‍സിലും കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും ഒന്നിച്ചു ചേര്‍ന്നാവും ഈ ഓണം ആഘോഷിക്കുക. 

വിളവെടുപ്പ് മഹോത്സവത്തിന് ശേഷം കേരള ജനത ഒന്നാകെ ജാതി മതഭേദമന്യേ ഒരു ഒറ്റ മനസോടെ ലോകത്തിന്റെ ഏത് കോണില്‍ ഇരുന്നും താന്‍ ഒരു മലയാളി ആണ് എന്ന ബോധ്യം വരുന്ന ഏക ആഘോഷം, നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നമ്മുടെ കേരളം ഭരിച്ചിരുന്ന മാവേലി തമ്പുരാന്‍ നമ്മെ ഓരോരുത്തരെയും കാണുവാന്‍ വരുന്ന ആ നല്ല സുദിനം, കള്ളവും ചതിയും ഒന്നുമില്ലായിരുന്ന ആ ഭരണ കാലത്തെ നാം ഇന്നും ഓര്‍ത്തിരിക്കുന്നത് ആ നല്ല നാളുകളിലെ മാനവര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഓര്‍മ്മ നമ്മളില്‍ ഇന്നും ഉള്ളത് കൊണ്ടാണ്. 

ആ ഓര്‍മ്മ നമ്മളുടെ പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ അവസരം ഒരുക്കിയാണ് കോര്‍ക്കിലെ മലയാളികള്‍ ഒത്തൊരുമിച്ച് ഓണം ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള കോര്‍ക്കിലെ മലയാളി സമൂഹത്തിന്റെ ആഗ്രഹം ഈ ഓണക്കാലത്ത് പൂവണിയുകയുമാണിവിടെ.പ്രവാസി മലയാളി സംഘടനകള്‍ ഓണത്തിനെങ്കിലും ഒന്നിച്ചു ചേരാനുള്ള വലിയ സന്ദേശം കൂടിയാണ് കോര്‍ക്കുകാര്‍ അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് നല്‍കുന്നത് 

സെപ്റ്റമ്പര്‍ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് കോര്‍ക്ക് ടോഗ്ഗര്‍ ഹര്‍ലിങ്ങ് ഫുട്‌ബോള്‍ ക്ലബ്ബില്‍ ഉത്രാട നാളില്‍ പൂവിളികളുമായി തുടങ്ങുന്ന ആഘോഷങ്ങള്‍ക്ക് പങ്കുചേരുവാന്‍ കോര്‍ക്കിലെയും പരിസരങ്ങളിലെയും എല്ലാ മലയാളികളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.ഓണാഘോഷ പരിപാടി ഒരു വന്‍ വിജയമാക്കുവാനും, ഒരേ മനസോടെ പങ്കു ചേരുവാനും, സൗഹൃദത്തിന്റെയും,സാഹോദര്യത്തിന്റെയും, ഒരു പുതിയ അധ്യായം കുറിക്കുവാനും ഏവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നതായി സംയുക്ത സംഘാടക സമിതി പത്രകുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്, 
സന്‍ജിത് ജോണ്‍ 0877731879 
ജോസഫ് ജോസഫ് 0863620000


വാര്‍ത്ത :ഹാരി തോമസ് 


Scroll To Top