Wednesday December 07, 2016
Latest Updates

കോര്‍ക്കിലെ പ്രളയ(തമാശ )കാഴ്ച്ചകള്‍ (വീഡിയോ)

കോര്‍ക്കിലെ പ്രളയ(തമാശ )കാഴ്ച്ചകള്‍ (വീഡിയോ)

ഡബ്ലിന്‍ :രാജ്യത്തെ കാലാവസ്ഥ ആരെയും അമ്പരപ്പിക്കുന്ന തരത്തിലായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അയര്‍ലണ്ടില്‍ കണ്ടുവരുന്നത്.വാര്‍ത്താമാധ്യമങ്ങള്‍ നിറയെ പ്രളയക്കെടുതിയുടെ വാര്‍ത്തകള്‍ നിറയുമ്പോഴും പ്രളയ ബാധിത നഗരങ്ങളിലെ ചില പ്രദേശങ്ങളില്‍ പോലും ദുരന്തത്തിന്റെ മുഖം കാണുന്നതേയില്ല.

കോര്‍ക്കിലും ,ഗാല്‍വേയിലും ,ലിമറിക്കിലുമെല്ലാം ഈ പ്രതിഭാസം ദൃശ്യമാണ്.ഡബ്ലിന്‍ നഗരത്തിലാവട്ടെ ഇന്നലെ മഴയുണ്ടായിരുന്നു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ മറ്റൊരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ല.ഇന്ന് രാവിലെ മുതല്‍ ഉച്ച വരെ സമ്മറിനെ തോല്‍പ്പിക്കുന്ന വിധമുള്ള വെയിലാണ് ഡബ്ലിനില്‍ തെളിയുന്നത്.മെറ്റ് എറാനും ,സിറ്റി കൌണ്‍സിലുകളും മുന്നറിയിപ്പുമായി രംഗത്തുണ്ടെങ്കിലും ജനങ്ങളില്‍ അപകടകരമായ ആശങ്കകള്‍ തീരെ ഉണ്ടായിട്ടില്ലയെന്നാണ് റിപ്പോര്‍ട്ടുകള്‍ .

എങ്കിലും അപ്രതീക്ഷിതമായ വെള്ളപ്പൊക്ക ഭീഷണിയെ കരുതിയിരിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്.

ഇന്നലെ ,കോര്‍ക്കില്‍ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലായെങ്കിലും ട്രാഫിക് തിരിച്ചു വിടേണ്ടി വന്നതൊഴികെ , ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. മേഴ്‌സി ആശുപത്രിയുടെ സമീപ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയത് നിരവധി മലയാളികളെയും ദുരിതത്തിലാഴ്ത്തി.ആശുപത്രിയില്‍ ജോലിയ്ക്ക് പോകേണ്ടവരും ,സ്‌കൂള്‍ വിദ്യാര്‍ഥികളും ഇത് മൂലം ക്ലേശത്തിലായി.

അറ്റ്‌ലാന്റ്റിക് സമുദ്രത്തില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ ഫലമായി ഇന്ന് വൈകിട്ടോടെ അയര്‍ലണ്ടില്‍ എല്ലായിടത്തും,പ്രത്യേകിച്ച് കോര്‍ക്ക് ,ഡബ്ലിന്‍,വാട്ടര്‍ഫോര്‍ഡ് ,ലൌത്ത് ,വെക്‌സ്‌ഫോര്‍ഡ് ,വിക്ലോ ,കെറി ,മീത്ത് ,എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും ,മഴയും ഉണ്ടാവുമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട് .ബുധനാഴ്ച്ച രാവിലെ വരെ ഓറഞ്ച് അലര്‍ട്ടും ഈ കൌണ്ടികളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രകൃതി ക്ഷോഭം മൂലം വലയുമ്പോഴും അതിനെയും ആഘോഷമാക്കുന്ന ചിലരെയും കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായി.കോര്‍ക്കില്‍ നിന്നുമുള്ള കാഴ്ചകളുടെ ദൃശ്യം താഴെ കൊടുത്തിരിക്കുന്ന യൂ ടുബ് ലിങ്കുകളില്‍ നിന്നും കാണാം.

ഒലിവര്‍ പങ്ക്‌നറ്റ് സ്ട്രീറ്റിലെ നീന്തല്‍കാരന്‍ 

രണ്ടേകാല്‍ ലക്ഷം പേര്‍ കണ്ട വീഡിയോ 

Scroll To Top