Friday December 09, 2016
Latest Updates

കോര്‍ക്കിലെ ‘നായകളുടെ ഹോട്ടല്‍’

കോര്‍ക്കിലെ ‘നായകളുടെ ഹോട്ടല്‍’

കോര്‍ക്ക്: കോര്‍ക്കിലെ നായകളുടെ ഹോട്ടല്‍ ശ്രദ്ധേയമാകുന്നു. നാന്‍സി ക്രീഡന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍. കോര്‍ക്കിലെ ടോഗെറിലാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.നാല് വര്‍ഷം മുമ്പ് ആരംഭിച്ച ഹോട്ടല്‍ വിപുലമായ രീതിയില്‍ ടോഗെറിലെ ക്യാമ്പസിലേക്ക് മാറ്റുകയായിരുന്നു. വിപുലമായ പഞ്ച നക്ഷത്ര സൌകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് നാന്‍സി ആരംഭിച്ച ഈ ഹോട്ടല്‍ അഥവാ നായകളുടെ കെയര്‍ ഹോം ഇപ്പോള്‍ അയര്‍ലണ്ടില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. കുട്ടികളെ സംരക്ഷിക്കുന്നത് പോലെ നായകളെ ഓമനകളായി ഇവിടെ സംരക്ഷിക്കുമെന്ന വാഗ്ദാനമാണ് സ്ഥാപനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്നത്. 

ഉടമകള്‍ക്ക് മനസമാധാനത്തോടെ തങ്ങളുടെ നായകളെ ഈ കെയര്‍ ഹോമില്‍ ഏല്‍പ്പിച്ചിട്ട് പോകാമെന്ന് സാരം. മനുഷ്യരുമായി ഇണങ്ങുന്നതിനും ഒരു സാമൂഹിക ജീവിയായി മാറുന്നതിനും ആവശ്യമായ എല്ലാ പരിശീലനവും ഈ കെയര്‍ ഹോമില്‍ ലഭ്യമാണ്. കൂടാതെ നായകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി നായ പരിചരണത്തില്‍ വിവിധയിനം കോഴ്‌സുകളും നാന്‍സി നടത്തുന്നുണ്ട്. നായകള്‍ക്കായി കെയര്‍ ഹോം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്ന കോഴ്‌സുകളും ഈ സ്ഥാപനത്തിലുണ്ട്.

Scroll To Top