Thursday December 08, 2016
Latest Updates

കോര്‍ക്കിലെ കുട്ടികളെ ബ്രേക്ക്ഫാസ്റ്റ് കഴിപ്പിക്കാന്‍ ഇനി പുതിയ പദ്ധതി

കോര്‍ക്കിലെ കുട്ടികളെ ബ്രേക്ക്ഫാസ്റ്റ് കഴിപ്പിക്കാന്‍ ഇനി പുതിയ പദ്ധതി

കോര്‍ക്ക്‌;കോര്‍ക്കിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബ്രേക്ഫാസ്റ്റ് കഴിപ്പിക്കുന്ന ക്ലബുകള്‍ രൂപീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചു. കോര്‍ക്കിലെ ഒരു സെക്കണ്ടറി സ്‌കൂളാണ് പുതിയ പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ഡീര്‍ പാര്‍ക്ക് ക്രിസ്റ്റിയന്‍ ബ്രദേര്‍സ് സ്‌കൂളിലാണ് ഇത്തരത്തില്‍ പുതുതായി ബ്രേക്ക്ഫാസ്റ്റ് ക്ലബ് രൂപീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ചയും വെള്ളിയാഴ്ച്ചയുമാണ് ബ്രേക്ഫാസ്റ്റ് ക്ലബിന്റെ പ്രവര്‍ത്തനദിവസങ്ങള്‍.
എന്നാല്‍ ഈ പദ്ധതിക്കായി ക്രിസ്തുമസ് സമയം വരെ മാത്രമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ സ്‌പോണ്‍സര്‍ഷിപ്പുകാര്യങ്ങള്‍ക്കായി സ്‌കൂളധികൃതര്‍ പലരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.
ബ്രേക്ഫാസ്റ്റ് കൃത്യമായി കഴിച്ചുതുടങ്ങിയതുമുതല്‍ കുട്ടികള്‍ ക്ലാസുകളില്‍ വളരെ ശ്രദ്ധിക്കുന്നതായാണ് ടീച്ചര്‍മാര്‍ വിലയിരുത്തുന്നതെന്ന് ഹെഡ്മാസ്റ്റര്‍ കെവിന്‍ ബാരി അഭിപ്രായപ്പെട്ടു.
സ്‌കൂളില്‍നിന്നുള്ള ബ്രേക്ക്ഫാസ്റ്റ് സംവിധാനം എല്ലാ കുട്ടികള്‍ക്കുമായി ഉള്ളതാണെന്നും 35ഓളം കുട്ടികള്‍ ഓരോ ദിവസവും ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഹെഡ്മാസ്റ്റര്‍ അറിയിച്ചു.
അദ്ധ്യാപകരുടെയും സ്‌കൂള്‍കംപ്ലീഷന്‍ പ്രോഗ്രാം ടീമായ കെയ്റ്റ് ബയേണ്‍സ്, മിക്ക് ഫിന്‍ തുടങ്ങിയവരുടെയും അഭിപ്രായപ്രകാരമാണ് ഇത്തരത്തില്‍ ഒരു ബ്രേക്ഫാസ്റ്റ് പദ്ധതി സ്‌കൂളില്‍ നടപ്പിലാക്കിയത്. യുസിസി, സെന്റ് വിന്‍സെന്റ് ഡി പോള്‍ വളണ്ടിയര്‍മാര്‍ ഭക്ഷണം വിളമ്പിനല്‍കാന്‍ സഹായികളായും എത്തുന്നുണ്ട്‌

Scroll To Top