Wednesday December 07, 2016
Latest Updates

കോര്‍ക്കിലെ ഇരട്ട സഹോദരങ്ങളുടെ ശവമഞ്ചം താങ്ങി അമ്മയും; സംസ്‌കാരം ദുഃഖസാന്ദ്രമായ അന്തരീക്ഷത്തില്‍

കോര്‍ക്കിലെ ഇരട്ട സഹോദരങ്ങളുടെ ശവമഞ്ചം താങ്ങി അമ്മയും; സംസ്‌കാരം ദുഃഖസാന്ദ്രമായ അന്തരീക്ഷത്തില്‍

കോര്‍ക്ക്: കോര്‍ക്കില്‍ കൊല്ലപ്പെട്ട ഇരട്ട സഹോദരങ്ങളുടെയും, സഹോദരങ്ങളുടെ ജീവനെടുത്ത ശേഷം ആത്മഹത്യ ചെയ്ത അര്‍ദ്ധ സഹോദരന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കിയാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. കുട്ടികളുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും ദുഃഖം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരെയും ദുഃഖത്തിലാഴ്ത്തി. 

കൊല്ലപ്പെട്ട ഇരട്ടകളില്‍ ഒരാളുടെ ശവമഞ്ചം ചുമക്കാന്‍ അമ്മയായ ഹെലന്‍ തന്നെ മുന്നോട്ട് വന്നത് ഏവരെയും ദുഃഖത്തിലാഴ്ത്തി. കോര്‍ക്കിലെ ചാര്‍ലെവില്ലെയിലെ ഹോളി ക്രോസ് പള്ളിയിലായിരുന്നു ശവസംസ്‌കാരം. കുട്ടികളുടെ ആദ്യ കുര്‍ബാനയുടെ വസ്ത്രങ്ങള്‍ അണിയിച്ചാണ് ശവസംസ്‌കാരം നടത്തിയത്.
amma 2 fu
ഇരട്ട കുട്ടികളെ അപകടപ്പെടുത്തി എന്ന് കരുതുന്ന ഹെലന്‍ തോമസ് ദമ്പതിമാരുടെ വളര്‍ത്തുപുത്രന്‍ ജോനാഥന്റെ സംസ്‌കാരം ജോനാഥന്റെ പൂര്‍വപിതാക്കള്‍ അന്ത്യ വിശ്രമം കൊള്ളുന്ന കൌണ്ടി ലിമറിക്കിലെ മറ്റൊരു ദേവാലയത്തിലാണ് സംസ്‌കരിച്ചത്.ഹൃദയം പൊട്ടുന്ന വേദനയോടെയാണ് ഇവിടെയും ഹെലന്‍ എത്തിയത്.ജോനാഥന്റെ സ്‌നേഹത്തെ പറ്റി സംസ്‌കാര ശുശ്രൂഷയ്ക്കിടയില്‍ അവര്‍ ഒരു അനുസ്മരണവും നടത്തുകയുണ്ടായി.

Scroll To Top