Friday December 09, 2016
Latest Updates

കോര്‍ക്കിലെ ഇരട്ട കുട്ടികളെ അര്‍ദ്ധ സഹോദരന്‍ കൊന്നത് താന്‍ ദത്തെടുക്കപ്പെട്ടയാളാണെന്ന് മനസിലായപ്പോള്‍ 

കോര്‍ക്കിലെ ഇരട്ട കുട്ടികളെ അര്‍ദ്ധ സഹോദരന്‍ കൊന്നത് താന്‍ ദത്തെടുക്കപ്പെട്ടയാളാണെന്ന് മനസിലായപ്പോള്‍ 

കോര്‍ക്ക്: കോര്‍ക്കില്‍ കൊല്ലപ്പെട്ട ഇരട്ട സഹോദരങ്ങളുടെ സംസ്‌കാരം ഇന്ന് നടത്തും. വ്യാഴാഴ്ച കൊല്ലപ്പെട്ട ഇരട്ട സഹോദരങ്ങളായ തോമസ്, പാട്രിക് എന്നിവരുടെ മൃതദേഹങ്ങള്‍ കോര്‍ക്കിലെ ചാര്‍ലെവിലെയിലും ഇവരെ കൊലപ്പെടുത്ത ശേഷം ആത്മഹത്യ ചെയ്ത അര്‍ദ്ധ സഹോദരന്‍ ജോനാഥന്റെ സംസ്‌കാരം ലിമെറിക്കിലെ കില്‍മലോക്കിലും സംസ്‌കരിക്കും. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹങ്ങള്‍ ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

വ്യാഴാഴ്ച മരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ നിയമ നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തോമസ്, ഹെലന്‍ ദമ്പതികളുടെ മക്കളാണ് മരിച്ചത്. വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 1.30 ഇരട്ട സഹോദരങ്ങളുടെ മൃതദേഹം സംസ്‌കരിക്കും.പിന്നീട് ഉച്ച കഴിഞ്ഞ് ഇവരുടെ അര്‍ദ്ധ സഹോദരന്‍ ജോനാഥന്റെ മൃതദേഹം സംസ്‌കരിക്കും. തോമസ്, ഹെലന്‍ ദമ്പതികള്‍ തന്നെ ദത്തെടുത്ത് വളര്‍ത്തിയതാണെന്ന് മനസിലാക്കി ദിവസങ്ങള്‍ക്കകമാണ് ജോനാഥാന്‍ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
ഇയാള്‍ മാനസിക രോഗത്തിനു മരുന്ന് കഴിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.വീട്ടില്‍ ഒഴികെ എല്ലായിടത്തും റിബല്‍ സ്വഭാവം കാട്ടിയിരുന്ന ആളായിരുന്നു ജോനാഥാന്‍.ഗേള്‍ ഫ്രണ്ടുമായുള്ള ബന്ധം ഒഴിവാക്കിയ ഇയാളെ കഴിഞ്ഞ ദിവസം വാഹനത്തില്‍ കത്തി സൂക്ഷിച്ചു എന്ന കുറ്റത്തിന് ഗാര്‍ഡ പിടി കൂടുകയും ചെയ്തിരുന്നു. 

കുട്ടികളുണ്ടാകാതിരുന്ന ദമ്പതികള്‍ ജോനാഥനെ ദത്തെടുത്ത് പന്ത്രണ്ടു വര്‍ഷത്തോളം കഴിഞ്ഞാണ് ഇവര്‍ക്ക് തോമസും പാട്രിക്കും ജനിക്കുന്നത്.തോമസ് സീനിയര്‍ , ഹെലന്‍ ദമ്പതികള്‍ മക്കള്‍ക്കായി സമ്മാനം വാങ്ങാന്‍ കൌണ്ടി ലീമറിക്കിലേയ്ക്ക് പോയപ്പോഴാണ് ഇരട്ട സഹോദരങ്ങള്‍ കുത്തേറ്റ് മരിച്ച വിവരം അറിഞ്ഞത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം മൂത്ത സഹോദരന്‍ ജോനാഥനെ മറ്റൊരിടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളയ സഹോദരങ്ങളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു വന്നതിന് ശേഷമായിരുന്നു കൊലപാതകം.കുട്ടികള്‍ രണ്ടു റൂമുകളില്‍ യൂണി ഫോം ഊരുന്നതിനിടയിലാണ് ജോനാഥന്‍ ആക്രമണം നടത്തിയത്.അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ഗാര്‍ഡയും ആംബുലന്‍സും എത്തിയപ്പോഴേയ്ക്കും കുട്ടികള്‍ മരിച്ചിരുന്നു.

Scroll To Top