Sunday December 04, 2016
Latest Updates

കോര്‍ക്കിലെ ഇന്ത്യന്‍ സുന്ദരക്കുട്ടപ്പന് ഒരു സ്‌പോണ്‍സറെ ആവശ്യമുണ്ട് !

കോര്‍ക്കിലെ ഇന്ത്യന്‍ സുന്ദരക്കുട്ടപ്പന് ഒരു സ്‌പോണ്‍സറെ ആവശ്യമുണ്ട് !

കോര്‍ക്ക്:ഇന്ത്യയില്‍ നിന്നും കോര്‍ക്കിലെ ഫോട്ടാ പാര്‍ക്കില്‍ എത്തിയിട്ടുള്ള ഈ ഫോട്ടോയില്‍ കാണുന്ന സുന്ദരക്കുട്ടപ്പന് ഒരു സ്‌പോണ്‍സറെ ആവശ്യമുണ്ട് !.ഫോട്ട പാര്‍ക്കിലെ ‘അന്തേവാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും കരുതലും ലഭ്യമാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിത്.

പുതിയ മാറ്റങ്ങളോടെ ഫോട്ട വൈല്‍ഡ്‌ലൈഫ് പാര്‍ക്ക് കാഴ്ച്ചക്കാര്‍ക്കുമുന്നില്‍ തുറന്നു കൊടുക്കാനാണ് അധികൃതരുടെ ഉദ്ദേശ്യം .. ഏഴു മില്ല്യന്‍ യൂറോയുടെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫോട്ട വൈല്‍ഡ്‌ലൈഫ് പാര്‍ക്കില്‍ തുടക്കംകുറിക്കാന്‍ ഒരുങ്ങുന്നത്.
പുതുവര്‍ഷാരംഭത്തോടെ തന്നെ ഫോട്ടയുടെ പുനക്രമീകരണത്തിന്റെ ആദ്യ ഘട്ടമായ 26ഏക്കറിന്റെ വികസനത്തിന് തുടക്കം കുറിക്കപ്പെടും.
ഏഷ്യന്‍ സാംഗ്ച്വറി വേനല്‍ക്കാലമാകുമ്പോഴേക്കും സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നാണ് ഫോട്ട പാര്‍ക്ക് ഡയറക്ടര്‍ സീന്‍ മക്കൗണ്‍ പറയുന്നത്.
ഇതില്‍ സുമാത്രന്‍ കടുവകളെകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വികസന പദ്ധതികള്‍ നാലു വിഭാഗങ്ങളായി തിരിച്ചാണ് നടത്തുക. അഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഫോട്ട തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിനു മാത്രമാണ് ഇപ്പോള്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്.
വര്‍ഷത്തില്‍ 400,000ത്തില്‍പ്പരം സന്ദര്‍ശകരാണ് പാര്‍ക്കു സന്ദര്‍ശിക്കാറുള്ളതെന്നും സര്‍ക്കാരിന്റെ ജോബ് ക്രിയേഷന്‍ പദ്ധതി പോലുള്ള പല പദ്ധതികള്‍ക്കും തങ്ങള്‍ക്ക് ഉപകാരപ്രദമാവാറുണ്ടെന്നും മക്കൗണ്‍ പറഞ്ഞു.
പാര്‍ക്കില്‍ സന്ദര്‍ശകര്‍ കൂടുതലായി എത്തിച്ചേരുന്ന സീസണുകളില്‍ 100 സ്റ്റാഫുകളാണ് ഇവിടെ ജോലിക്കുണ്ടാവുന്നത്. സ്ഥിര സ്റ്റാഫുകളായി 40ഓളം പേരും ഉണ്ട്. എന്നാല്‍ പാര്‍ക്ക് വികസനവുമായി ബന്ധപ്പെട്ട് 25ശതമാനത്തോളം വര്‍ദ്ധന ഇവിടെയുള്ള ജോലിക്കാരുടെ എണ്ണത്തിലും വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.fota-wildlife-park
ഇന്ത്യന്‍ മയിലുകള്‍ക്കൊപ്പം കടുവകള്‍ക്കും ഇന്ത്യന്‍ റൈനോകള്‍ക്കും ഏഷ്യന്‍ സിംഹങ്ങള്‍ക്കും സ്‌പോണ്‍സര്‍മാരെയും ഫോട്ട അന്വേഷിക്കുന്നുണ്ട്.
സന്ദര്‍ശകരുടെ എണ്ണം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കുറവായിരുന്നുവെന്ന് മക്കൗണ്‍ പറയുന്നു. അതിനു പ്രധാനകാരണം കാലാവസ്ഥ ആയിരുന്നിരിക്കാമെന്നാണ് മക്കൗണിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ വര്‍ഷാവസാനമായപ്പോഴേക്കും സന്ദര്‍ശകരുടെ ഒഴുക്ക് പഴയരീതിയിലേക്ക് മടങ്ങിവന്നതായാണ് ഫോട്ട അധികൃതര്‍ അറിയിച്ചത്.
2011ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ വരുമാനമാണ് 2012ല്‍ ലഭിച്ചതെന്നാണ് ഫോര്‍ട്ടയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Scroll To Top