Sunday December 11, 2016
Latest Updates

കോര്‍ക്കിലും ഗാല്‍വേയിലും വീട് വില ഡബ്ലിനേക്കാള്‍ കൂടുതലായി വര്‍ദ്ധിച്ചു 

കോര്‍ക്കിലും ഗാല്‍വേയിലും വീട് വില ഡബ്ലിനേക്കാള്‍ കൂടുതലായി വര്‍ദ്ധിച്ചു 

ഡബ്ലിന്‍: അയര്‍ലണ്ടിലെ എല്ലാ കൌണ്ടികളിലും വീടുകള്‍ക്കു രൂക്ഷമായ വിലക്കയറ്റമെന്നു പഠനങ്ങള്‍.കോര്‍ക്ക്, ഗാല്‍വെ തുടങ്ങിയ കൌണ്ടികളിലാണ് വിലക്കയറ്റംരൂക്ഷമായിരിക്കുന്നത്. കോര്‍ക്കിലെയും ഗാല്‍വെയിലെയും വീടുകള്‍ക്ക് തലസ്ഥാന നഗരിയായ ഡബ്ലിനിലെ വീടുകളേക്കാള്‍ വില വര്‍ദ്ധിച്ചു. ആറ് മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വില വര്‍ദ്ധനവാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് അലയന്‍സ് നടത്തിയ ഒരു ദേശീയസര്‍വേയിലാണ് വിലക്കയറ്റം രൂക്ഷമായതായി റിപ്പോര്‍ട്ട് വന്നത്.

മൂന്ന് കിടപ്പുമുറികളുള്ള ശരാശരി വലുപ്പമുള്ള വീടിന്റെ വിലയില്‍ രാജ്യത്ത് 15.54 ശതമാനം വരെ വര്‍ദ്ധന ഉണ്ടായതായാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ശരാശരിവലുപ്പമുള്ള വീടിന്റെ വില 170,074 യൂറോയായി വര്‍ദ്ധിച്ചു. കഴിഞ്ഞ ഡിസംബറിന് ശേഷമാണ് വീട് വില ഇത്രയും വര്‍ദ്ധിച്ചത്. മോര്‍ട്ട്‌ഗേജിനെ ആശ്രയിച്ച് വാങ്ങുന്ന വീടുകളുടെ എണ്ണത്തിലും വര്‍ദ്ധന ഉണ്ടായതായി സര്‍വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തി മോര്‍ട്ട്‌ഗേജിനെ ആശ്രയിച്ച് വാങ്ങുന്ന വീടുകളുടെ എണ്ണത്തില്‍20 ശതമാനമാണ് വര്‍ദ്ധന ഉണ്ടായത്.

റിയല്‍ എസ്റ്റേറ്റ് അലയന്‍സിലെ 50 അംഗങ്ങള്‍ക്കിടെ നടത്തിയ സര്‍വേയിലാണ്കണ്ടെത്തല്‍. ഡബ്ലിനിലെ വീടുകളുടെ വില 11.76 ശതമാനം വര്‍ദ്ധിച്ചു. ഡബ്ലിനില്‍ ഒരു വീടിന്റെ ഇപ്പോഴത്തെ ശരാശരി വില 348,333 യൂറോയായി വര്‍ദ്ധിച്ചു.താലയിലും ,ഡബ്ലിന്‍ 24 പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്.ഡബ്ലിനില്‍ 11.76 % വിലക്കയറ്റം ഉണ്ടായപ്പോള്‍ കോര്‍ക്കിലെയും ഗാല്‍വെയിലെയും വീടുകള്‍ക്ക്15.54 %വരെയാണ് വില കൂടിയത്.182353 യൂറോയാണ് ഈ പ്രദേശങ്ങളിലെ വീടിന്റെ ശരാശരി വില.കോര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വീടുകളുടെ ലഭ്യത കുറഞ്ഞതാണ് വിലവര്‍ദ്ധനവിന് കാരണമെന്ന് സര്‍വേ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

Scroll To Top