Sunday December 11, 2016
Latest Updates

കോമണ്‍വെല്‍ത്ത് :ഇന്ത്യ നാലാം സ്ഥാനത്ത് ,അഭിനവ് ബിന്ദ്ര കളിക്കളം വിടുന്നു 

കോമണ്‍വെല്‍ത്ത് :ഇന്ത്യ നാലാം സ്ഥാനത്ത് ,അഭിനവ് ബിന്ദ്ര കളിക്കളം വിടുന്നു 

ഗ്ലാസ്‌ഗോ : കോമണ്‍വെല്‍ത്ത് ഷൂട്ടിങ് മത്സരത്തില്‍ ഇന്ത്യക്കു വേണ്ടി മത്സരിക്കാന്‍ ഇന്ന് അഭിനവ് ബിന്ദ്രയടക്കം മെഡല്‍ പ്രതീക്ഷയുള്ള നിരവധി താരങ്ങള്‍ രംഗത്തിറങ്ങും.

കോമണ്‍വെല്‍ത്ത് ഗയിംസില്‍ തന്റെ അവസാന മത്സരമായിരിക്കും ഇതെന്ന് ബിന്ദ്ര ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. അഞ്ചു കോമണ്‍വെല്‍ത്തില്‍ മത്സരിച്ചിട്ടുള്ള തന്റെ അവസാന കോമണ്‍വെല്‍ത്തായിരിക്കും ഇക്കുറി നടക്കുന്നതെന്നാണ് ബിന്ദ്ര ട്വിറ്ററില്‍ കുറിച്ചത്.

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വ്യക്തിഗത സ്വര്‍ണ്ണ മെഡല്‍ നേടിത്തന്ന താരമാണ് മുപ്പത്തിയൊന്നുകാരനായ അഭിനവ് ബിന്ദ്ര. 2008 ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിളിലും സ്വര്‍ണ്ണം നേടി. 2002ല്‍ മാഞ്ചെസ്റ്ററിലും 2006 ല്‍ മെല്‍ബണിലും ഡല്‍ഹിയില്‍ നടന്ന 2010 കോമണ്‍വെല്‍ത്തിലും ബിന്ദ്ര മെഡലുകള്‍ നേടി.

പതിനഞ്ച് വയസു മുതല്‍ കോമണ്‍വെല്‍ത്തില്‍ മത്സരരംഗത്തുള്ള ബിന്ദ്ര ഇതുവരെ എട്ട് മെഡലുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ വിഭാഗം 56 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം സുഖന്‍ ദേ സ്വര്‍ണം നേടിയതോടെ ഇപ്പോള്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉണ്ട്. ആറ് സ്വര്‍ണവുമായി ഇംഗ്ലണ്ട് ആണ് മുന്നില്‍ നില്‍ക്കുന്നത്. നിലവില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ് .

വനിതാ വിഭാഗം 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം സഞ്ചിത കുമുക്ചം സ്വര്‍ണം നേടിയപ്പോള്‍ ഇതേയിനത്തില്‍ മീരാബായ് ചാനു സെയ്‌കോം വെള്ളി നേടി. ജൂഡോയില്‍ വനിതാ വിഭാഗം 48 കിലോഗ്രാം വിഭാഗത്തില്‍ മണിപ്പൂരി താരം സുശില ലിക്മാബവും പുരുഷ വിഭാഗം 60 കിലോഗ്രാം വിഭാഗത്തില്‍ പഞ്ചാബ് താരം നവ്‌ജ്യോത് ചാനയും വെള്ളി നേടി. 52 കിലോ വിഭാഗം വനിതകളുടെ ജൂഡോയില്‍ കല്‍പ്പന തോഡമും വെങ്കലം നേടി

Scroll To Top