Saturday December 10, 2016
Latest Updates

കോണ്‍ഗ്രസ് ലോകസഭ കക്ഷി നേതാവായി സോണിയ ഗാന്ധി തന്നെ

കോണ്‍ഗ്രസ് ലോകസഭ കക്ഷി നേതാവായി സോണിയ ഗാന്ധി തന്നെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോകസഭ നേതാവായി സോണിയ ഗാന്ധിയെ തെരഞ്ഞെടുക്കും. കോണ്‍ഗ്രസ് ലോകസഭ കക്ഷി നേതാവായി നിരവധി നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നു വന്നുവെങ്കിലും പേരുകളില്‍ സമവായം രൂപപ്പെടാഞ്ഞതിനാല്‍ സോണിയയെ തന്നെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യം ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തന്നെ സോണിയ ഗാന്ധിയെ നേതാവായി തെരഞ്ഞെടുക്കും. ഇതിനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ ഡല്‍ഹിയില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം. കമല്‍ നാഥ്, ജ്യോതിരാധിത്യ സിന്ധ്യ, കെ.വി തോമസ് തുടങ്ങിയവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്.

എന്നാല്‍ ആരുടേയും കാര്യത്തില്‍ സമവായമുണ്ടായില്ല. സീറ്റുകള്‍ തീര്‍ത്തും കുറഞ്ഞതിനാല്‍ സഭ നേതാവാകാനില്ലെന്നു രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മറ്റ് നേതാക്കളുടെ പേരുകള്‍ പരിഗണിച്ചത്. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ കോണ്‍ഗ്രസ് സഭ കക്ഷി നേതാവായി സോണിയ ഗാന്ധി തന്നെ പങ്കെടുക്കും.

Scroll To Top