Friday December 09, 2016
Latest Updates

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ പകുതി പേരും സ്ത്രീകളായിരിക്കണം: രാഹുല്‍

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ പകുതി പേരും സ്ത്രീകളായിരിക്കണം: രാഹുല്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് സോണിയ അവസാനം കുറിച്ചിട്ടും സോണിയയുടെ തീരുമാനവും ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ രാഹുലിന് തദ്വിഷയത്തിലൊന്നും പറയാനില്ല.

പ്രധാനമന്ത്രിയെ എം പിമാര്‍ തീരുമാനിക്കുമെന്ന് മാത്രം പറഞ്ഞു നിര്‍ത്തിയ രാഹുല്‍ പാര്‍ട്ടിയിലെ പുതിയ സ്ത്രീ സംവരണ കാഴ്ചപ്പാട് വെളിപ്പെടുത്തി.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ പകുതി പേരും സ്ത്രീകളാകണമെന്നാണ് തന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം പാര്‍ട്ടി പ്രതിനിധികളെ അഭിസംബോധന ചെയ്യവെ പറഞ്ഞു. സ്ത്രീ സാന്നിധ്യം നിലവില്‍ പാര്‍ട്ടിയില്‍ നന്നേ കുറവാണെന്ന് സൂചിപ്പിച്ചായിരുന്നു പ്രസ്താവന.

കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കുന്നതില്‍ സാധാരണ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. പിന്നാക്ക വിഭാഗക്കാരുടെയും തൊഴിലാളികളുടെയും യുവജനങ്ങളുടെയും വനിതകളുടെയും സന്നദ്ധ സംഘടനകളുടെയും അഭിപ്രായം ആരാഞ്ഞശേഷമാവും പ്രകടന പത്രിക തയ്യാറാക്കുക. സബ്‌സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍നിന്ന് 12 ആക്കി ഉയര്‍ത്തണം അദ്ദേഹം പറഞ്ഞു..എന്തായാലും രാഹുല്‍ പറഞ്ഞു നിര്‍ത്തിയ ഉടന്‍ സര്‍ക്കാരിന്റെ തീരുമാനവും സിലണ്ടര്‍ വിഷയത്തില്‍ വന്നു. യു പി എ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചായിരുന്നു രാഹുലിന്റെ ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണം
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും രാഹുല്‍ മനപ്പൂര്‍വ്വം പിന്മാറിയതാണെന്നും എ എ പി ഭയമാണ് കാരണമെന്നുമൊക്കെ ഇന്ന് വിവിധ കോണുകളില്‍നിന്ന് ആരോപണമുയര്‍ന്നിരുന്നു. ഇവയോട് രാഹുല്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും രാഹുല്‍ ആ വി ഷയങ്ങളൊന്നും പരാമര്‍ശിച്ചതേയില്ല

Scroll To Top