Friday December 09, 2016
Latest Updates

കോണ്‍ഗ്രസ് പുനഃസംഘടന പാതിവഴിയില്‍ ഉപേക്ഷിക്കുന്നു

കോണ്‍ഗ്രസ് പുനഃസംഘടന പാതിവഴിയില്‍ ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടന പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. ഇപ്പോള്‍ പുനഃസംഘടന മണ്ഡലം കമ്മറ്റികള്‍ വരെ മതിയെന്നാണ് പൊതു അഭിപ്രായം. നാളെ ചേരുന്ന കെപിസിസി യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. നേരത്തെ വാര്‍ഡ് തലം മുതല്‍ മേല്‍ത്തട്ടിലെ കമ്മറ്റികള്‍ വരെ പുനഃസംഘടിപ്പിക്കാനായിരുന്നു തീരുമാനം. അവശേഷിക്കുന്ന പുനഃസംഘടന വിഎം സുധീരന്റെ കേരള യാത്രയ്ക്ക് ശേഷം മതിയെന്നാണ് തീരുമാനം. ബ്ലോക്ക് കമ്മറ്റികള്‍ മുതല്‍ സംഘടന തെരഞ്ഞെടുപ്പ് നടത്താനാണു സാധ്യത.

നേരത്തെ ഡിസിസി തലം മുതല്‍ പുനഃസംഘടന നടത്താനായിരുന്നു തീരുമാനമെങ്കിലും ബൂത്ത് തല തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മദ്യനയത്തെ ചൊല്ലി എ, ഐ ഗ്രൂപ്പുകള്‍ സുധീരനെതിരെ രംഗത്ത് വന്നതോടെയാണ് പുനഃസംഘടന താളം തെറ്റിയത്. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പുനഃസംഘടന നടത്തിയെ മതിയാകൂ എന്ന് സുധീരന്‍ നിലപാട് സ്വീകരിച്ചതോടെയാണ് മണ്ഡലം കമ്മറ്റികള്‍ വരെ പുനഃസംഘടന നടത്താന്‍ ഗ്രൂപ്പുകള്‍ സമ്മതിച്ചത്.

Scroll To Top