Thursday December 08, 2016
Latest Updates

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കും

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ സോണിയയും രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ പ്രതിപക്ഷ നേതാവാക്കാന്‍ ശ്രമം തുടങ്ങിയത്.

അമൃത്സറില്‍ അരുണ്‍ ജെയ്റ്റിലിയെ പരാജയപ്പെടുത്തിയ അമരീന്ദര്‍ സിംഗിനെയും വീരപ്പ മൊയ്‌ലിയെയും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവായി ആരു വേണമെന്ന് ഇന്ന് വൈകിട്ട് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്യും. പാര്‍ട്ടി നേതൃത്വം ഒഴിയുന്നത് സംബന്ധിച്ച് സോണിയയും രാഹുലും ഇന്ന് പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്യും.

ആകെ സീറ്റുകളെ പത്ത് ശതമാനം സീറ്റുകള്‍ ജയിക്കാന്‍ സാധിക്കാത്തതിനാല്‍ കോണ്‍ഗ്രസിന് ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല. പ്രതിപക്ഷ നേതാവിന് ക്യാബിനറ്റ് പദവിയോ ഓഫീസ് ഉള്‍പ്പെടെ മറ്റ് സര്‍ക്കാര്‍ സൌകര്യങ്ങളും ലഭിക്കില്ല.

Scroll To Top