Friday December 09, 2016
Latest Updates

കോണ്‍ഗ്രസില്‍ ധാരണയായി; പി ടി തോമസ് പുറത്താവും,,മാണിയ്ക്ക് ഇടുക്കി നല്‍കില്ല

കോണ്‍ഗ്രസില്‍ ധാരണയായി; പി ടി തോമസ് പുറത്താവും,,മാണിയ്ക്ക് ഇടുക്കി നല്‍കില്ല

തിരുവനന്തപുരം: ഇടതുപക്ഷത്തിന്‍െ്‌റ സീറ്റ് വിഭജനകോലാഹലങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ഏകദേശ ധാരണയായി.ജയസാധ്യത മുന്നില്‍ നിര്‍ത്തിയുള്ള തീരുമാനത്തില്‍ ചില സിറ്റിങ് എം.പിമാരെ ഒഴിവാക്കല്‍, മണ്ഡലം മാറല്‍ തുടങ്ങിയ തന്ത്രങ്ങളാണ് പരീക്ഷിക്കുന്നത്. പട്ടികയില്‍ രണ്ടു വനിതകളും ഉണ്ടാകുമെന്ന് സൂചന.ബിന്ദു കൃഷ്ണയും കെ എസ് ഷീബയുമാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന വനിതകള്‍.

ബിന്ദുകൃഷ്ണയെ ആറ്റിങ്ങലും ഷീബയെ ആലത്തൂരിലും പരീക്ഷിച്ചേക്കാം. തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെയാകും സ്ഥാനാര്‍ഥി.ആലപ്പുഴയില്‍ കെ.സി. വേണുഗോപാല്‍ തന്നെ. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് തന്നെയാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മത്സരിക്കും. ഇടുക്കിയില്‍ പി.ടി. തോമസ് മാറിനിന്നേക്കും. പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസായിരിക്കും സ്ഥാനാര്‍ഥി.

എറണാകുളത്ത് കെ.വി. തോമസ് തന്നെ വീണ്ടും സ്ഥാനാര്‍ഥി. തൃശ്ശൂരില്‍ നിന്ന് പി.സി. ചാക്കോ ചാലക്കുടിയിലേക്കും ചാലക്കുടിയില്‍ നിന്ന് കെ.പി. ധനപാലന്‍ തൃശ്ശൂരിലേക്കും മാറും. സംവരണ മണ്ഡലമായ ആലത്തൂരില്‍ ചിറ്റൂര്‍തത്തമംഗലം നഗരസഭാധ്യക്ഷ കെ.എസ്.ഷീബയ്ക്കാണ് സാധ്യത. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ഥിയാകും. കോഴിക്കോട്ട് എം.കെ. രാഘവനും കണ്ണൂരില്‍ കെ. സുധാകരനും സ്ഥാനാര്‍ഥികളാകുമെന്ന കാര്യം ഏതാണ്ടുറപ്പാണ്. വയനാട്ടില്‍ എം.ഐ. ഷാനവാസിനൊപ്പം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിന്റെ പേരും പരിഗണിക്കുന്നു. കാസര്‍കോട്ട് സി.കെ. ശ്രീധരനാണ് നേതൃത്വത്തിന്റെ മനസ്സിലുള്ളത്.

സിറ്റിങ് സീറ്റ് നല്‍കില്ലെന്ന് സോഷ്യലിസ്റ്റ് ജനതയെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗം നിശ്ചയിക്കും. ഇടുക്കിയില്‍ കെ എം മാണിയുടെ ആവശ്യം തള്ളിയിട്ടുണ്ട്.

Scroll To Top