Friday December 09, 2016
Latest Updates

കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ സംശയമെന്ന് എകെ ആന്റണി

കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ സംശയമെന്ന് എകെ ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ പലര്‍ക്കും സംശയം തോന്നിയെന്ന് മുന്‍ കേന്ദ്രമന്ത്രി എകെ ആന്റണി. ഇന്ദിരാഭവനില്‍ നടന്ന സി കെ ജി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മതേതര  നിലപാടില്‍ വെള്ളം ചേര്‍ക്കുന്നുണ്ടോയെന്ന് പല ജനവിഭാഗങ്ങള്‍ക്കും സംശയം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും തുല്യനീതിയാണ് കോണ്‍ഗ്രസിന്റെ നയമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. എല്ലാ വിഭാഗങ്ങളോടും തുല്യ അകലം പാലിക്കാന്‍ കഴിയണം. ഏതെങ്കിലും വിഭാഗത്തെ പ്രത്യേകം തലോടുന്ന സാഹചര്യം ഒഴിവാക്കാനും കോണ്‍ഗ്രസിന് കഴിയണമെന്ന് ആന്റണി ഓര്‍മ്മിപ്പിച്ചു.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെങ്കിലും ഇക്കാര്യം സാധിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ കടക്കാന്‍ അനുവദിക്കരുതെന്നും, ഒരിക്കല്‍ വര്‍ഗീയതയുടെ പിടിയില്‍ അകപ്പെട്ടാല്‍ മോചനം അസാധ്യമാകുമെന്നും ആന്റണി പറഞ്ഞു.

Scroll To Top