Friday December 09, 2016
Latest Updates

കോണ്‍ഗ്രസിന്റെ പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേയ്ക്ക് :കെജരിവാള്‍ മുഖ്യമന്ത്രിയാവും

കോണ്‍ഗ്രസിന്റെ പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേയ്ക്ക് :കെജരിവാള്‍ മുഖ്യമന്ത്രിയാവും

ന്യൂഡല്‍ഹി: അനിശ്ചിതത്വത്തിന് വിരാമമിട്ട് ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി (എ എ പി) തീരുമാനിച്ചു. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയാവും. കെജ്‌രിവാള്‍ 26ന് ജന്ദര്‍മന്ദറില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എ എ പിയുടെ ഡല്‍ഹിയില്‍ ചേര്‍ന്ന രാഷ്ട്രീയസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് എ എ പി സര്‍ക്കാര്‍ രൂപീകരിക്കുക. മനീഷ് സിസോഡിയ, രാഖി ബിര്‍ള, വിനോദ്കുമാര്‍ ബിന്നി എന്നിവര്‍ മന്ത്രിമാരായി കെജ്‌രിവാളിന്റെ കൂടെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എ എ പി ഇന്ന് ഉച്ചക്ക് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കും.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിന്റെ ഫലം വന്ന് മറ്റെല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാറുകള്‍ അധികാരത്തിലേറിയിയെങ്കിലും ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്തതുകൊണ്ട് ഡല്‍ഹിയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. 28 സീറ്റ് നേടി എ എ പി നിര്‍ണായക ശക്തിയായി. തുടക്കത്തില്‍ അധികാരത്തിലേറാന്‍ ഇല്ലെന്ന നിലപാടില്‍ നിന്നിരുന്ന എ എ പി തെരെഞ്ഞെടുപ്പ് വാദ്ഗാനങ്ങള്‍ പാലിക്കാന്‍ അധികാരത്തിലേറുന്നത് ആലോചിക്കും എന്ന് നിലപാട് മാറ്റുകയായിരുന്നു.

ഇതിനായി കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ ഹിതപരിശോധന നടത്തി. ഇതില്‍ 80 ശതമാനത്തിലേറെ പേര്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് ഭരിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എസ് എം എസ്, ജനസഭകള്‍ എന്നിവ വഴിയാണ് എ എ പി ഹിതപരിശോധന നടത്തിയത്.

Scroll To Top