Wednesday December 07, 2016
Latest Updates

എക്‌സിറ്റ് പോള്‍ ഫലത്തില്‍ മനംനൊന്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി

എക്‌സിറ്റ് പോള്‍ ഫലത്തില്‍ മനംനൊന്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി

തിരുനെല്‍വേലി: കോണ്‍ഗ്രസിന്റെ പരാജയം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലത്തില്‍ മനംനൊന്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി അരുണാചലമാണ് ആത്മഹത്യ ചെയ്തത്. കോണ്‍ഗ്രസ് വാര്‍ഡ് സെക്രട്ടറിയായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അറിഞ്ഞത് മുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

ഇയാള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ അവയൊന്നും ആത്മഹത്യ ചെയ്യാന്‍ പാകത്തിലുള്ളതായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് കോണ്‍ഗ്രസിന് വന്‍ പരാജയം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നത്. ദേശീയ മാധ്യമങ്ങള്‍ നടത്തിയ പോസ്റ്റ് പോള്‍ സര്‍വെയില്‍ ഏതാണ്ട് എല്ലാ സര്‍വേകളിലും എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്നു.

Scroll To Top