Sunday December 04, 2016
Latest Updates

കോണ്‍ഗ്രസിനെ വെല്ലുവിളിച്ചും സ്വച്ഛ് ഭാരതുമായി സഹകരിച്ച തരൂരിന് മോഡിയുടെ അഭിനന്ദനം

കോണ്‍ഗ്രസിനെ വെല്ലുവിളിച്ചും സ്വച്ഛ് ഭാരതുമായി സഹകരിച്ച തരൂരിന് മോഡിയുടെ അഭിനന്ദനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വെല്ലുവിളിച്ചും സ്വച്ഛ് ഭാരത് പദ്ധതിയുമായി സഹകരിച്ച ശശി തരൂര്‍ എംപിയെ അഭിനന്ദിച്ചും നന്ദി അറിയിച്ചും പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ സന്ദേശം. പദ്ധതിക്ക് വളരെയധികം പ്രോത്സാഹനം നല്‍കുന്നതാണ് തരൂരിന്റെ ശുചീകരണ യജ്ഞം എന്നാണ് മോദിയുടെ സന്ദേശം. ശുചീരണ യജ്ഞത്തിന്റെ ഫോട്ടോകള്‍ തരൂര്‍ ട്വീറ്റ് ചെയ്തിരുന്നത് മോഡി റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം പള്ളിക്ക് സമീപത്തെ തീരപ്രദേശത്താണ് തരൂര്‍ ശുചീകരണത്തിനിറങ്ങിയത്.

കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കാതെ സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ട്രിവാന്‍ഡ്രം സിറ്റിസണ്‍സ് ആക്ഷന്‍ നെറ്റ് വര്‍ക്ക് എന്ന സംഘടനയുടെ പ്രവര്‍ത്തകരെയും ഒപ്പം കൂട്ടിയാണ് തരൂര്‍ ശുചീകരണ യജ്ഞത്തിനു ഇറങ്ങിയത്. മോഡിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട തരൂര്‍ പാര്‍ട്ടി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളെ വെല്ലുവിളിച്ച് കൊണ്ടാണ് ശുചീകരണ യജ്ഞത്തിനിറങ്ങിയത്.

അച്ചടക്ക നടപടിക്ക് ശേഷവും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനു വ്യക്തമായ സന്ദേശം നല്‍കുന്നതായിരുന്നു തരൂരിന്റെ ശുചീകരണ യജ്ഞം. അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തില്‍ തരൂരിന്റെ ശുചിത്വ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയ മാധ്യമങ്ങളും എത്തിയിരുന്നു.

Scroll To Top