Friday December 09, 2016
Latest Updates

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രിയങ്ക ഗാന്ധി വരില്ല

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രിയങ്ക ഗാന്ധി വരില്ല

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളി. അമേഠിയിലും റായ്ബറേലിയിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പ്രിയങ്ക താല്‍പ്പര്യപ്പെടുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നേരിട്ട തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയം നേരിട്ടതോടെ പ്രിയങ്ക ഗാന്ധി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ശക്തമായത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രിയങ്കയ്ക്കായി വാദിച്ചിരുന്നു. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കൂടി കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ പ്രിയങ്കയെ നേതൃനിരയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും കോണ്‍ഗ്രസ് തള്ളി. ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമുണ്ട്. ചിലര്‍ മാത്രമാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജ്വാലയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസിന്റെ ഭാവി സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും കൈകളിലാണെന്ന പ്രവര്‍ത്തകരുടെ വിശ്വാസം മാനിക്കണമെന്നും രണ്‍ദീപ് ആവശ്യപ്പെട്ട്.

Scroll To Top