Saturday December 10, 2016
Latest Updates

കോട്ടയത്തും പത്തനംതിട്ടയിലും കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും പരസ്പരം കാലുവാരി,ഇരു സ്ഥാനാര്‍ഥികളും പരാജയ ഭീതിയില്‍

കോട്ടയത്തും പത്തനംതിട്ടയിലും കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും പരസ്പരം കാലുവാരി,ഇരു സ്ഥാനാര്‍ഥികളും പരാജയ ഭീതിയില്‍

കോട്ടയം:പത്തനംതിട്ട,കോട്ടയം,ലോകസഭാ നിയോജക മണ്‍ഡലങ്ങളില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് ,കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിപ്രവര്‍ത്തകര്‍ മുന്നണി ബന്ധം മറന്നു വോട്ടുചെയ്യതായി റിപ്പോര്‍ട്ടുകള്‍.പത്തനംതിട്ടയില്‍ കേരളാ കോണ്‍ഗ്രസ് വ്യാപകമായി ആന്റോ ആന്റണിയ്ക്ക് എതിരെ വോട്ടുചെയ്തപ്പോള്‍ ,പാലാ നിയോജകമണ്‍ഡലത്തിലെ രാമപുരം ,മേലുകാവ് അടക്കമുള്ള മേഖലകളില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എതിര്‍പ്പ് പ്രകടിപ്പിച്ചു.

ഇരു പാര്‍ട്ടി പ്രവര്‍ത്തകരും’നോട്ട’യ്ക്ക് വോട്ടു ചെയ്തതായാണ് വിവരം.എന്നാല്‍ കോട്ടയം ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു മാറ്റി ചെയ്തതായും പറയപ്പെടുന്നു.കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഏതുവിധേനെയും തോല്പ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയായിരുന്നുവത്രേ ഇത്.എന്നാല്‍ ബി ജെ പി യുടെ കോട്ടയം മണ്‍ഡലത്തിലെ ഗണ്യമായ വോട്ടുകള്‍ ജോസ് കെ മാണിയ്ക്ക് അനുകൂലമായി ചെയ്യപ്പെട്ടതായും സൂചനകളുണ്ട്.

കാഞ്ഞിരപ്പള്ളി ,പൂഞ്ഞാര്‍ നിയമസഭാ നിയോജക മണ്‍ഡലങ്ങളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആവേശം പോലും ഈ ലോകസഭാ തിരഞ്ഞെടുപ്പിന് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നില്ലയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.അതെ സമയം ഉമ്മന്‍ ചാണ്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ തന്നെ കോണ്‍ഗ്രസ് ചില പ്രദേശങ്ങളില്‍ ജോസ് കെ മാണിയ്ക്ക് വേണ്ടി സജീവമായി രംഗത്ത് വന്നിരുന്നു.പാലാ നിയമസഭാ മണ്‍ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ എതിര്‍ത്ത് വോട്ടു ചെയ്തിട്ടുണ്ടെങ്കിലും ജോസ് കെ മാണി കുറഞ്ഞ ഭൂരിപക്ഷത്തിനെങ്കിലും കടന്നു കൂടുമെങ്കിലും ആന്റോ ആന്റണി തറ പറ്റിയെക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

പത്തനംതിട്ടയില്‍ യുഡിഎഫ് പ്രചാരണം പാളിയെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.സി. ജോര്‍ജ് ഇന്ന് വാര്‍ത്താ ലേഖകരോട് പറഞ്ഞു.ജനദ്രോഹിയായ സ്ഥാനാര്‍ഥിയെയാണ് പത്തനംതിട്ടയില്‍ യൂ ഡി എഫ് നിര്‍ത്തിയതെന്ന് ജോര്‍ജ് ആരോപിച്ചു.തിരഞ്ഞെടുപ്പിലും താഴേത്തട്ടില്‍ ആത്മാര്‍ഥമായ പരിശ്രമം ഉണ്ടായില്ല. ബൂത്തു കമ്മിറ്റികള്‍ യഥാസമയം വിളിച്ചുചേര്‍ത്തില്ല. നില മെച്ചപ്പട്ടത് എ.കെ. ആന്റണിയുടെ സന്ദര്‍ശനത്തിനു ശേഷമാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആത്മാര്‍ഥമായി പരിശ്രമിച്ചു. ആന്റോ ആന്റണി അവസാന നിമിഷവും ആറന്മുള വിമാനത്താവളത്തെ അനുകൂലിച്ചാണ് സംസാരിച്ചത്. ആരു ജയിക്കുമെന്ന് പിന്നീടു പറയാമെന്നും പി.സി ജോര്‍ജ് പത്രപ്രവര്‍ത്തകരോട് പറഞ്ഞു.

പി സി ജോര്‍ജ് തനിക്കെതിരെ പ്രവര്‍ത്തിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ആന്റോ ആന്റണിയും ആരോപിച്ചു.

Scroll To Top