Monday December 05, 2016
Latest Updates

കോടതി പറഞ്ഞാല്‍ 5 സ്റ്റാര്‍ ബാറുകളും പൂട്ടുമെന്ന് ചെന്നിത്തല

കോടതി പറഞ്ഞാല്‍ 5 സ്റ്റാര്‍ ബാറുകളും പൂട്ടുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ നടത്തിപ്പ് സംബന്ധിച്ച് ഇന്ന് സുപ്രീം കോടതി വിധി പുരപ്പെടുവിക്കാനിരിക്കെ കോടതി ആവശ്യപ്പെട്ടാല്‍ 5 സ്റ്റാര്‍ ബാറുകളും അടച്ചു പൂട്ടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ ഇക്കാര്യം അംഗീകരിക്കേണ്ടി വരുമെന്ന് ചെന്നിത്തല. മദ്യനയം പുനപരിശോധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

2 സ്റ്റര്‍ മുതല്‍ 4 സ്റ്റാര്‍ വരെയുള്ള ബാറുകളാണ് ഇന്ന് അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ 5 സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ക്ക് രാത്രി 11 മണിയോടെ പൂട്ട് വീഴും. പൂട്ടുന്ന ബാറുകളില്‍ ബാക്കി വരുന്ന മദ്യം നാളെ സര്‍ക്കാര്‍ തിരിച്ച് എടുക്കും. വിദേശ നിര്‍മ്മിത മദ്യം പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് കൈമാറുന്നതിനെ കുറിച്ച് പിന്നീട് തീരുമാനിക്കും.

കെ.ടി.ഡി.സിയുടെ കീഴില്‍ തലസ്ഥാനുള്ള രണ്ട് ബാറുകളും പൂട്ടുന്നവയില്‍ ഉള്‍പ്പെടും. പൂട്ടുന്ന ബാറുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ധനസഹായമായി 5000 രൂപ നല്‍കും. പൂട്ട് വീഴുന്ന ബാറുകളില്‍ നിന്ന് വാങ്ങിയ ലൈസന്‍സ് ഫീസ് തിരിച്ചു നല്‍കും ഇതിനായി സര്‍ക്കാര്‍ 40 കോടി രൂപ കണ്ടെത്തേണ്ടി വരും.

Scroll To Top