Tuesday December 06, 2016
Latest Updates

കോടതി കനിഞ്ഞേക്കും,ഡബ്ലിനിലെ ഫിലിപ്പിനോ നഴ്‌സിന്റെ ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ സാധ്യത തെളിഞ്ഞു 

കോടതി കനിഞ്ഞേക്കും,ഡബ്ലിനിലെ ഫിലിപ്പിനോ നഴ്‌സിന്റെ ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ സാധ്യത തെളിഞ്ഞു 

ഡബ്ലിന്‍: മയക്കുമരുന്നുമായി പിടിയിലായ ഫിലിപ്പിനോ നഴ്‌സിന്റെ ജയില്‍ ശിക്ഷ ഒഴിവായേക്കും.ക്രിസ്റ്റല്‍ മെത്ത് അഥവാ ക്രിസ്റ്റല്‍ മെതംഫിറ്റാന്‍ എന്നറിയപ്പെടുന്ന മയക്കുമരുന്ന് കൈവശം വച്ചതിനാണ് ഇവര്‍ പിടിയിലായത്. ജോണ്‍ ഡി ലാറ എന്ന 44 കാരനാണ് ജയിലിലായത്.സൂചനകളെ തുടര്‍ന്ന് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ ഒരു സുഹൃത്തിന്റെ മാല്‍ബറോ റോഡിലെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ലാറയുടെ സുഹൃത്തുക്കളായ ജോസ്ലിന്‍ പഖ്,ഗോണ്‍സാലസ് എന്നിവരും പിടിയിലായിരുന്നു.

ഇവരുടെ വീട്ടില്‍ ഗാര്‍ഡ പരിശോധന നടത്തുന്നതിനിടെ ലാറ യാദൃശ്ചികമായി അവിടെ എത്തുകയും മയക്കു മരുന്നുമായി പിടിയിലാവുകയുമായിരുന്നു. ഗാര്‍ഡയെ കണ്ടതോടെ ലാറ മയക്കുമരുന്ന് പാക്കറ്റ് ഒന്നിന് പിറകെ ഒന്നായി വിഴുങ്ങാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. പാക്കറ്റ് തുപ്പാന്‍ ഗാര്‍ഡ നിര്‍ദ്ദേശിക്കുകയായിരുന്നു.

വിഷാദരോഗികള്‍ക്ക് നല്‍കുന്ന മരുന്ന് കൂടിയാണ് ക്രിസ്റ്റല്‍ മെത്ത്. ഇത് ചിലര്‍ ലഹരിക്കായി ഉപയോഗിക്കുന്നു. പിടിയിലായ ലാറയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് ക്രിസ്റ്റല്‍ മെത്ത് ഉപയോഗിച്ച് കൊണ്ടിരുന്നത്.ഫിലിപ്പിന്‍സീല്‍ ഷാബു എന്ന് വിളിക്കുന്ന ക്രിസ്റ്റല്‍ മെത്ത് ഉപയോഗിക്കുന്നത് കുറ്റകൃത്യമല്ലെന്ന് ഇവര്‍ പറഞ്ഞു. ആ ധാരണയിലാണ് ഇവര്‍ ക്രിസ്റ്റല്‍ മെത്ത് ഉപയോഗിച്ചത്. എന്നാല്‍ അയര്‍ലണ്ടില്‍ ക്രിസ്റ്റല്‍ മെത്തിന്റെ ഉപയോഗം കഞ്ചാവ് ഉപയോഗത്തിന് തുല്യമായകേസെടുക്കാവുന്ന കുറ്റകൃത്യമാണ്. 

കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ജോലി നഷ്ടപ്പെടുമെന്നതിനാല്‍ ജയില്‍ ശിക്ഷ ഒഴിവാക്കണമെന്ന് ലാറ കരഞ്ഞു പറഞ്ഞത് കോടതിയുടെ മനസലിയിപ്പിച്ചു.വിധി നിര്‍ണ്ണയിക്കാന്‍ തനിക്കു കൂടുതല്‍ സമയം വേണമെന്ന് പറഞ്ഞ് ജഡ്ജി കേസ് തിങ്കളാഴ്ച്ചത്തെയ്ക്ക് മാറ്റി.

ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.കുടുംബത്തിന്റെ ഏക ആശ്രയമായ ലാറായുടെ വീട്ടുകാര്‍ കഴിഞ്ഞ ഒക്ടോബറിലെ ഭൂമി കുലുക്കത്തെ തുടര്‍ന്ന് എല്ലാം തകര്‍ന്ന ഫിലിപ്പീന്‍സില്‍ കഴിയുകയാണെന്നും അവരെ കൂടി സാമ്പത്തികമായി സഹായിക്കുന്നത് ലാറയാണെന്നും കോടതിയോട് യാചിച്ചു നോക്കിയതാണ് ജഡ്ജി കനിഞ്ഞില്ല.വിവാഹിതനും നാല്കുട്ടികളുടെ പിതാവുമാണ് ലാറ. ഇതില്‍ മൂന്ന് കുട്ടികളും ഇവര്‍ക്കൊപ്പംഅയര്‍ലണ്ടിലുണ്ട്.

Scroll To Top