Friday December 09, 2016
Latest Updates

കോടതിവിധി അനുകൂലമാക്കി മദ്യശാലകള്‍ തുറക്കാനുള്ള സമീപനം നിര്‍ഭാഗ്യകരമെന്ന് സുധീരന്‍ 

കോടതിവിധി അനുകൂലമാക്കി മദ്യശാലകള്‍ തുറക്കാനുള്ള സമീപനം നിര്‍ഭാഗ്യകരമെന്ന് സുധീരന്‍ 

തിരുവനന്തപുരം: കോടതിവിധി അനുകൂലമാക്കി മദ്യശാലകള്‍ തുറക്കാനുള്ള സമീപനം നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് സുധീരന്‍ . സര്‍ക്കാരിന്റെ അംഗീകരിക്കപ്പെട്ട മദ്യനയം കോടതിയില്‍ അറിയിക്കുന്നതിന് പകരം ബാറുകള്‍ക്ക് അനുകൂലമായ വിധി ചോദിച്ചു വാങ്ങാനാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ശ്രമിക്കുന്നത്. കോടതി പറഞ്ഞാല്‍ സര്‍ക്കാരിന്റെ നിലപാട് പുനപരിശോധിക്കാമെന്നാണ് അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.

ഇത്തരം ഉദ്യോഗസ്ഥര്‍ ബാറുടമകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ബാറുകളുടെ താല്‍പ്പര്യത്തിന് പകരം ജനങ്ങളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കേണ്ടത്. ബാറുകളുടെ നിലവാരം ഉയര്‍ത്തി ജനങ്ങളെ കൂടിപ്പിക്കുക എന്നതല്ല സര്‍ക്കാരിന്റെ നയം. അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറന്നാല്‍ അത് സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്ന കടുത്ത അനീതിയായിരിക്കുമെന്ന് സുധീരന്‍ പറഞ്ഞു.

മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന സ്വാതന്ത്ര്യ സ്മൃതിസംഗമം ഉത്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍.

Scroll To Top