Thursday December 08, 2016
Latest Updates

കോക്പിറ്റില്‍ പുക: വിമാനം കോര്‍ക്കില്‍ ഇറക്കി

കോക്പിറ്റില്‍ പുക:  വിമാനം കോര്‍ക്കില്‍ ഇറക്കി

കോര്‍ക്ക്:കോക്പിറ്റില്‍ നിന്നും പുകയുയര്‍ന്നതിനെത്തുടര്‍ന്ന് എയര്‍ ലിംഗസിന്റെ വിമാനം അടിയന്തിരമായി കോര്‍ക്ക് എയര്‍പോര്‍ട്ടിലിറക്കി. ബുധനാഴ്ചയാണ് സംഭവം. ബിര്‍മ്മിങ്ഹാം എയര്‍പോര്‍ട്ടില്‍ നിന്നും പറന്നു പൊങ്ങിയ വിമാനം രാവിലെ 10 മണിക്കു ശേഷം കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഇറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 59 യാത്രക്കാരും 4 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. കുറച്ചു സമയത്തേയ്ക്ക് അടച്ചിട്ട റണ്‍വേ പിന്നീട് തുറന്നു.

Scroll To Top