Sunday December 11, 2016
Latest Updates

കൊളസ്‌ട്രോള്‍: കൊള്ളേണ്ടതും തള്ളേണ്ടതും

കൊളസ്‌ട്രോള്‍: കൊള്ളേണ്ടതും തള്ളേണ്ടതും

എണ്ണമയമുള്ള പൊരിച്ചതും വറുത്തതുമായ ഭക്ഷണസാധനങ്ങള്‍ അമിതമായി വലിച്ചുവാരി തിന്നുമ്പോള്‍ ആരും നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കുറിച്ച് ചിന്തിക്കാറേ ഇല്ല. പിന്നീട് നമ്മെ പിടികൂടുന്ന കൊളസ്‌ട്രോളിനെക്കുറിച്ചും അപ്പോള്‍ നമ്മള്‍ മറക്കാറാണ് പതിവ്. എന്നാല്‍ അസുഖം പിടിപെട്ടുകഴിഞ്ഞ് പരിതപിച്ചിട്ട് വല്ല കാര്യവുമുണ്ടോ?
കൊളസ്‌ട്രോളിന് വെറുതെ മരുന്നു മാത്രം കഴിച്ചിട്ട് കാര്യമില്ല. ആദ്യം വേണ്ടത് ഭക്ഷണത്തില്‍ നിയന്ത്രണമാണ്. നിയന്ത്രണം മാത്രമല്ല, ഭക്ഷണം അറിഞ്ഞ് കഴിച്ചാല്‍ മരുന്നു പോലെ തന്നെ ഗുണവും ചെയ്യും.

 

കൊളസ്‌ട്രോള്‍ ഉള്ളവര്‍ അറിഞ്ഞിരിക്കാന്‍ ഒരു ഭക്ഷണ പഥ്യം:
കഴിക്കുന്ന ഭക്ഷണത്തില്‍ സോയാബീന്‍, മത്തി, അയല എന്നിവ ഉള്‍പ്പെടുത്തുക. കറിവേപ്പില, മല്ലിയില, അധികം പഴുക്കാത്ത പേരക്ക, വെളുത്തുള്ളി, എന്നിവ ദിവസേന കഴിക്കുന്നത് അത്യുത്തമം.
കാബേജ്, കാരറ്റ് ബീന്‍സ്, പയര്‍, തൊലിയോടെ പുഴുങ്ങിയ ഉരുളക്കിഴങ്ങ് എന്നീ പച്ചക്കറിവര്‍ഗങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
തവിട് അടങ്ങിയ ധാന്യം, ഓട്‌സ്, ബാര്‍ലി എന്നിവ സ്ഥിരമായി കഴിക്കാന്‍ശ്രദ്ധിക്കുക. കശുവണ്ടി ബദാം എന്നിവ കഴിക്കുന്നതും ഉത്തമമാണ്.
ഇനി കൊളസ്‌ട്രോള്‍ ഉള്ളവര്‍ തള്ളേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങളാണ്.
മാംസാഹാരവും എണ്ണയില്‍ വറുത്തും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഉപ്പ് പരമാവധി കുറക്കുക, ഉപ്പിനു പകരമായി ഇന്തുപ്പ് ഉപയോഗിക്കാവുന്നതാണ്.
കേക്ക്, പേസ്ട്രി, ന്യൂഡില്‍സ്, ചോക്ലേറ്റ്, ഐസ്‌ക്രീം മധുരപലഹാരങ്ങള്‍ എന്നിവയും ഒഴിവാക്കുക. ചായ, കാപ്പി, കോള എന്നിവയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് നല്ലത്.
ഇത്തരം ഭക്ഷണക്രമത്തിലൂടെ കൊളസ്‌ട്രോളില്‍നിന്നും മുക്തി നേടാവുന്നതാണ്.

Scroll To Top