Monday December 05, 2016
Latest Updates

കൊളസ്‌ട്രോള്‍ മരുന്നുകള്‍ക്ക് വില കുറച്ചു

കൊളസ്‌ട്രോള്‍ മരുന്നുകള്‍ക്ക് വില കുറച്ചു

ഡബ്ലിന്‍:കൊളസ്‌ട്രോള്‍ കുറയ്ക്കുവാനായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് വില കുറച്ചതായി റിപ്പോര്‍ട്ട്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന ആറ്റര്‍വാസ്റ്റാറ്റിന്‍ ഉത്പന്നങ്ങള്‍ക്കാണ് വില കുറച്ചിരിക്കുന്നത്.
ഇന്നുമുതല്‍ തന്നെ ആറ്റര്‍വസ്റ്റാറ്റിന് പുതിയ വില നിലവില്‍ വരും. ലിപിറ്റോര്‍ വിഭാഗത്തില്‍പ്പെടുന്ന മരുന്നിനങ്ങള്‍ക്കാണ് വിലക്കുറവി ബാധകമായിരിക്കുക.
വിലക്കുറവിന്റെ കാര്യത്തില്‍ ആദ്യ തീരുമാനം എന്ന നിലയിലാണ് കൊളസ്‌ട്രോള്‍ മരുന്നുകള്‍ക്ക് വിലകുറച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ജെയിംസ് റൈലി പറഞ്ഞു.
2013 മെയ്യില്‍ നല്‍കിയതിനേക്കാളും 70ശതമാനത്തോളം വിലക്കുറവിലാണ് എച്ച്എസ്ഇ ഈ മരുന്നുകള്‍ക്ക് നിര്‍ദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ വിലനിലവാരം അനുസരിച്ച് 10മില്ലി ആറ്റര്‍വസ്റ്റാറ്റിന്‍ മരുന്നുപയോഗിക്കേണ്ട രോഗിക്ക് 180യൂറോയുടെ വാര്‍ഷിക ലാഭമാണ് ഉണ്ടാവുക. 20മില്ലി ഉപയോഗിക്കേണ്ടവര്‍ക്ക് 280യൂറോയുടെ വാര്‍ഷികലാഭവും കണക്കാക്കുന്നു

Scroll To Top