Monday December 05, 2016
Latest Updates

കൊലപാതകക്കേസില്‍ പ്രതിയായ യുവാവ് ഓടുന്ന കാറില്‍ നിന്ന് വീണു മരിച്ചു

കൊലപാതകക്കേസില്‍ പ്രതിയായ യുവാവ് ഓടുന്ന കാറില്‍ നിന്ന് വീണു മരിച്ചു

ലിമെറിക്ക്: ഒരു കൊലപാതകക്കേസിലും മറ്റ് നാല്‍പ്പതിലധികം പ്രതിയായ യുവാവ് ഓടുന്ന കാറില്‍ നിന്ന് പുറത്തേയ്ക്ക് വീണു മരിച്ചു. ടോണി ഒബ്രിയാന്‍ എന്ന 31 കാരനാണ് കൊല്ലപ്പെട്ടത്. ലിമെറിക്ക് സിറ്റി സ്വദേശിയായ ഇയാള്‍. കെറിയില്‍ നിന്ന് മടങ്ങുന്ന വഴി കാറില്‍ നിന്ന് പുറത്തേക്ക് വീഴുകയും ഇതേ തുടര്‍ന്ന് മറ്റൊരു വാഹനം തട്ടി കൊല്ലപ്പെടുകയുമായിരുന്നു. കില്‍ഡിമോയില്‍ വച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. ടയോട്ട അവ്‌നെസിസില്‍ നിന്ന് പുറത്ത് വീണ ഒബ്രിയനെ എതിര്‍ ദിശയില്‍ വന്ന ഒരു ബിഎംഡബ്ല്യു ഇടിക്കുകയായിരുന്നു. 

ഒബ്രിയാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിരത്താതെ പോകുകയും പിന്നീട് തിരികെ വന്നു മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പിന്നീട് ഈ കാര്‍ ലിമെറിക്ക് സിറ്റിയിലെ കെന്നഡി പാര്‍ക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഒബ്രിയാന്റെ മൃതദേഹം ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി ഒബ്രിയാനെ കൂടാതെ കാറില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി ഗാര്‍ഡ സംശയിക്കുന്നു. ഇയാള്‍ക്കായി ഗാര്‍ഡ തെരച്ചില്‍ ശക്തമാക്കി. വാഹനത്തെക്കുറിച്ചും ഒബ്രിയാന്റെ കൂട്ടാളികളെക്കുറിച്ചും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഗാര്‍ഡയെ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. 

2006 ല്‍ ഷാനോണ്‍ ബ്രിഡ്ജിനു സമീപത്ത് വച്ച് കീത്ത് റയാന്‍ എന്നയാളെ കൊന്ന കൊലപ്പെടുത്തിയ സംഭവത്തില്‍ ഇയാളെ ആദ്യം പത്ത് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കുകയും പിന്നീട് ശിക്ഷ 7 വര്‍ഷമായി ചുരുക്കുകയും ചെയ്തിരുന്നു. ഈ കൊലപാതകം കൂടാതെ മറ്റ് നാല്പ്പതോളം കേസുകളില്‍ കൂടി ഇയാള്‍ പ്രതിയാണ്. റയാനെ മുഖത്തും തലയിലും ഇടിച്ച് മാരകമായി പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറയില്‍ ഒബ്രിയാന്റെയും കൂട്ടുപ്രതിയുടെയും നീക്കങ്ങള്‍ പതിഞ്ഞിരുന്നു. ഇത് ഇവര്‍ക്കെതിരെ ശക്തമായ തെളിവായി. 

Scroll To Top