Friday December 02, 2016
Latest Updates

‘കൊമോഡോ’ ആഡംബര ഓഫ് റോഡ് വാഹനവുമായി മഹീന്ദ്ര

‘കൊമോഡോ’ ആഡംബര ഓഫ് റോഡ് വാഹനവുമായി മഹീന്ദ്ര

പുതിയ ആഡംബരകാറുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വരുന്നു. ലോകത്തെ ഏത് വമ്പന്‍ കാര്‍നിര്‍മാണ കമ്പനിയെയും വെല്ലുവിളിക്കാന്‍ പോന്ന കൊമോഡോ എന്ന കോണ്‍സെപറ്റ് മോഡലിനെയാണ് മഹീന്ദ്ര അണിയിച്ചൊരുക്കുന്നത്.

ഡിസൈനറായ മാര്‍ക്കണ്ട് പാട്ടീലും അദ്ദേഹത്തിന്റെ സുഹൃത്തായ വാലറി ദിമോവും ഓട്ടോമോട്ടീവ് ഡിസൈനിങ്ങിനെ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ ഭാഗമായി വികസിപ്പിച്ചതാണ് കൊമോഡോയുടെ ഡിസൈന്‍.

മുമ്പില്‍ നിന്ന് നോക്കിയാല്‍ ഒരു റാലിഫൈറ്ററുടെ ലുക്കാണ് കൊമോഡോക്ക്. പിന്നില്‍ നിന്ന് നോക്കിയാല്‍ ബി.എം.ഡബ്ല്യൂ എക്‌സ് സിക്‌സിനോട് അല്‍പ്പം സാമ്യം തോന്നും. മറ്റ് മോഡലുകളെപ്പോലെ പേരിന്റെ അവസാനം ‘ഒ’ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ അവസാനിപ്പിക്കുകയെന്ന പതിവുരീതി കൊമോഡോയുടെ കാര്യത്തിലും മഹീന്ദ്ര പിന്തുടരുന്നു.

ആഗോള കാര്‍ വിപണിയിലെ അടുത്ത തലമുറ കാറുകളുടെ ഡിസൈന്‍ സങ്കല്‍പ്പങ്ങളെല്ലാം കൊമോഡോയില്‍ ഇഴചേര്‍ന്നിട്ടുണ്ട്.

Scroll To Top