Saturday December 10, 2016
Latest Updates

കൊട്ടും കുരവയുമായി ,ഡബ്ലിന്‍ മലയാളികള്‍ ഇന്ന് ക്രിക്കറ്റ് ഫൈനല്‍ കാണാന്‍ ലൂക്കനില്‍ ഒത്തുചേരും ,ബിഗ് സ്‌ക്രീന്‍ ഒരുക്കി സംഘാടകര്‍

കൊട്ടും കുരവയുമായി ,ഡബ്ലിന്‍ മലയാളികള്‍ ഇന്ന് ക്രിക്കറ്റ് ഫൈനല്‍ കാണാന്‍ ലൂക്കനില്‍ ഒത്തുചേരും ,ബിഗ് സ്‌ക്രീന്‍ ഒരുക്കി സംഘാടകര്‍

ലൂക്കന്‍:ഇന്ത്യ ഇന്ന് ട്വന്റി20 വേള്‍ഡ് കപ്പ് ഫൈനലില്‍ ശ്രീലങ്കയെ നേരിടുമ്പോള്‍ ലോകമെങ്ങുമുള്ള ഇന്ത്യാക്കാരെ പോലെ അയര്‍ലണ്ടിലും ആകാംഷയുടെ മുള്‍മുനയിലാണ് ഡബ്ലിനിലെ മലയാളികളും.ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ മത്സരത്തെ കുറിച്ചു മാത്രമാണ് സംസാരം.
ഡബ്ലിനിലെ മലയാളികള്‍ ഫൈനലിന്റെ സ്പിരിറ്റ് ഒട്ടും ചോര്‍ന്നു പോകാതെ ഒന്നിച്ചിരുന്നു കളി കാണാനുള്ള ഒരുക്കത്തിലാണ്.ഇതിനായി ലൂക്കനിലെ ഒരു പബ്ബുതന്നെ ഒരു ദിവസത്തേയ്ക് ബുക്ക് ചെയ്തുകഴിഞ്ഞു.

കേരള ഹൗസും, ലൂക്കന്‍ ക്രിക്കറ്റ് ക്ലബും ചേര്‍ന്നാണ് ഇന്ത്യശ്രീലങ്ക ട്വന്റി20 വേള്‍ഡ് കപ്പ് ഫൈനല്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ അവസരമൊരുക്കുന്നത് . ലൂക്കന്‍ വില്ലേജിലെ ബാങ്ക് ഓഫ് അയര്‍ലണ്ട് ബ്രാഞ്ചിന് സമീപം കെന്നീസ് പബ്ബിലാണ് ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ മത്സരം ലൈവായി പ്രദശിപ്പിക്കുന്നത് .

2011ലെ വേള്‍ഡ് കപ്പ് ഫൈനലിന്റെ പ്രദര്‍ ശനം കേരളാ ഹൗസിന്റെ ആഭിമുഖ്യത്തില്‍ ബിഗ് സ്‌ക്രീനില്‍ ഒരുക്കിയിരുന്നത് കാണാന്‍ ഡബ്ലിനിലെ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടക്കം ഒന്നിച്ചു കൂടിയിരുന്നു.

ഇന്ന് നടക്കുന്ന വേള്‍ഡ് കപ്പ് ഫൈനലിന്റെ ആവേശം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ ടീമിന്റെ കളി ആസ്വദിക്കാന്‍ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി കേരളാ ഹൗസ് ലൂക്കന്‍ ക്രിക്കറ്റ് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
0871265606,0894327909

കെന്നീസ് പബ്,ലൂക്കന്‍ വില്ലേജ്, ബസ്25,66,67എ.
വാര്‍ത്ത :മഹേഷ് പിറവം

Scroll To Top