Friday December 02, 2016
Latest Updates

കൊച്ചു തിയോയെ പാതിരാത്രിയ്ക്ക് കണ്ടെത്തിയ ജയിംസ് റ്യാന്‍ താരമാവുന്നു

കൊച്ചു തിയോയെ പാതിരാത്രിയ്ക്ക് കണ്ടെത്തിയ ജയിംസ് റ്യാന്‍ താരമാവുന്നു

ലിമറിക്ക് :അര്‍ദ്ധരാത്രി റോഡില്‍ അലഞ്ഞു നടക്കുകയായിരുന്ന കൊച്ചുകുഞ്ഞിന് സംരംക്ഷണം നല്‍കുകയും കുഞ്ഞിനെ തിരികെ വീട്ടിലെത്തിക്കാനായി ഗാര്‍ഡയുടെ സഹായം തേടുകയും ചെയ്ത വിദ്യാര്‍ത്ഥി താരമാവുന്നു.

കില്‍ക്കെന്നിയിലെ ഗ്രെയിനമനാഗിലുള്ള ജെയിംസ് റ്യാന്‍ എന്ന ഇരുപത്തിയൊന്നുകാരനാണ് റോഡില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞ രണ്ടുവയസ്സുകാരനെ സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കാന്‍ തയ്യാറായിക്കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. തിയോ കോസ്റ്റല്ലോ എന്ന രണ്ടു വയസ്സുകാരന്‍ കുട്ടിയെ ലിമറിക്കിലെ ഓള്‍ഡ് ഡബ്ലിന്‍ റോഡിലാണ് ജെയിംസ് റ്യാന്‍ കണ്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു റ്യാന്‍.

സെന്റ് പാട്രിക് റോഡിലുള്ള ആസ്‌പെന്‍ ഗാര്‍ഡന്‍സിലെ വീട്ടിലുള്ള തന്റെ കട്ടിലില്‍ നിന്നും താഴെയിറങ്ങി മുന്‍വാതില്‍ തുറന്നാണ് തിയോ പുറത്തേക്കിറങ്ങിയത്.

കുട്ടി വാഹനങ്ങള്‍ ചീറിപ്പാഞ്ഞുകൊണ്ടിരിക്കുന്ന എന്‍ 7 റോഡ് ട്രാഫിക് ലൈറ്റുകളുടെ സഹായത്താല്‍ മുറിച്ചുകടക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

റെബോഗിലുള്ള വഴിയേ പോകുന്ന കുട്ടിയെ ലിമറിക്കിലെ ഐക്കണ്‍ നൈറ്റ്ക്ലബിലെ പാര്‍ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജെയിംസ് കാണുകയായിരുന്നു.

കുട്ടിയെ എങ്ങിനെ സഹായിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക എന്നത് വലിയ കാര്യമായിരുന്നില്ലെന്നാണ് ജെയിംസ് പറയുന്നത്.

തിരികെ വരുന്ന വഴിയെ താന്‍ കുട്ടിയെ കാണുകയായിരുന്നുവെന്നും പിന്തുടര്‍ന്ന് പിടിച്ചുനിര്‍ത്തിയപ്പോള്‍ നാനാ എന്നാണ് കുട്ടി പറഞ്ഞതെന്നും കുട്ടി ആര്‍ക്കോ വേണ്ടി സഹായം ചോദിക്കുന്നതുപോലെയാണ് തോന്നിയതെന്നും ജെയിംസ് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെയും കൂട്ടി ജെയിംസ് തിരികെ നടക്കുകയായിരുന്നു. കുട്ടി തണുപ്പില്‍ വിറയക്കുന്നത് കണ്ട് അവന് ജെയിംസ് തന്റെ ടിഷര്‍ട്ട് ഊരി നല്‍കുകയും അതോടെ കുട്ടിയുടെ പേടി അല്‍പ്പം മാറുകയായിരുന്നുവെന്ന് ജെയിംസ് പറഞ്ഞു.

ഏകദേശം 20 മിനുട്ടോളം കുട്ടിയുടെ വീടു തിരഞ്ഞുകൊണ്ട് ജെയിംസ് പരിസരങ്ങളിലൊക്കെ നടന്നു. തുടര്‍ന്ന് ഒരു ടാക്‌സി ഡ്രൈവറോട് സഹായം ചോദിക്കുകയും അയാള്‍ ഗാര്‍ഡയെ വിവരമറിയിക്കാന്‍ സഹായിക്കുകയും ചെയ്തു. ഗാര്‍ഡയോടൊപ്പവും കുട്ടിയുടെ കൂടെ തന്നെ നിന്ന് അവനെ വീടെത്തിക്കാന്‍ സഹായിക്കാനാണ് ജെയിംസ് തീരുമാനിച്ചതെങ്കിലും ഗാര്‍ഡ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

ലിമറിക്ക് യൂനിവേഴ്‌സിറ്റിയില്‍ ഐറിഷും ഫ്രഞ്ചും പഠിക്കുന്ന ജെയിംസിന് കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് പ്രൈമറി സ്‌കൂള്‍ ടീച്ചറാവാനാണ് താല്‍പ്പര്യം. കൊച്ചുകുഞ്ഞുങ്ങളുടെ ടീച്ചറായിരിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്ന് ജെയിംസ് വ്യക്തമാക്കിയിരുന്നു.
കുട്ടിയുടെ അമ്മയായ ക്രിസ്റ്റീന്‍ കോസ്റ്റല്ലോ ജെയിംസിനോടുള്ള നന്ദി അറിയിച്ചുകഴിഞ്ഞു. യാതൊരു അപകടവും കൂടാതെ മകന്‍ തിരികെ എത്തിയതില്‍ ഗാര്‍ഡയോടും ജെയിംസിനോടും അവര്‍ നന്ദി പറഞ്ഞു

Scroll To Top