Sunday December 04, 2016
Latest Updates

കൊച്ചി ഫുട്‌ബോള്‍ ടീം വാങ്ങിയതിന് പിന്നാലെ സച്ചിന്‍ മുംബൈക്ക് വേണ്ടി ടെന്നീസ് ടീം വാങ്ങി

കൊച്ചി ഫുട്‌ബോള്‍ ടീം വാങ്ങിയതിന് പിന്നാലെ സച്ചിന്‍ മുംബൈക്ക് വേണ്ടി ടെന്നീസ് ടീം വാങ്ങി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ടീമിനെ  വാങ്ങിയതിന് പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെന്നീസ് ടീം വാങ്ങി. അന്താരാഷ്ട്ര ടെന്നീസ് പ്രീമിയര്‍ ലീഗിലെ മുംബൈ ടീമിനെയാണ് സച്ചിന്റെ നേതൃത്വത്തിലുള്ള ഫ്രാഞ്ചസി സ്വന്തമാക്കിയത്. പി.വി.പി ഗ്രൂപ്പും സച്ചിനും, പ്രമുഖ തമിഴ് മാധ്യമങ്ങളും ചേര്‍ന്നുള്ള ഫ്രാഞ്ചസിയാണ് ടെന്നീസ് ടീം വാങ്ങിയത്.

കൊച്ചി ഫുട്‌ബോള്‍ ടീം വാങ്ങിയതും സച്ചിനും പി. വി. പി ഗ്രൂപ്പും ചേര്‍ന്നാണ്. നവംബര്‍ 28 നാണ് ടെന്നീസ് ലീഗ് മത്സരങ്ങള്‍ തുടങ്ങുന്നത്. മുംബൈയെ കൂടാതെ ബാങ്കോക്ക്, സിംഗപ്പൂര്‍, ദുബായ് ടീമുകളും മത്സര രംഗത്തുണ്ട്. ടെന്നീസിലെ സൂപ്പര്‍ താരം റാഫേല്‍ നദാലാണ് സച്ചിന്റെ ടീമിന് വേണ്ടി കളിക്കുന്നത്. കോടികള്‍ കരാര്‍ തുക നല്കിയാണ് നദാലിനെ മുംബൈ ടീമില്‍ എത്തിച്ചത്.

Scroll To Top