Saturday December 10, 2016
Latest Updates

കൊച്ചി ഏകദിനം കളിക്കാന്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് ബിസിസിഐ പണം നല്‍കി

കൊച്ചി ഏകദിനം കളിക്കാന്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് ബിസിസിഐ പണം നല്‍കി

കൊച്ചി: കൊച്ചി ഏകദിനം ബഹിഷ്‌ക്കരിക്കുമെന്ന് ഭീഷണി മുഴക്കിയ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് ബിസിസിഐ പണം നല്‍കിയതായി റിപ്പോര്‍ട്ട്. പ്രതിഫല തുകയെചൊല്ലി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി തര്‍ക്കത്തിലായിരുന്ന താരങ്ങള്‍ക്ക് ബിസിസിഐ നാല് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും അത് ലഭിക്കുമെന്ന് ഉറപ്പിച്ച ശേഷമാണ് താരങ്ങള്‍ കളിക്കാന്‍ സമ്മതിച്ചത് എന്നുമാണ് റിപ്പോര്‍ട്ട്.

ഏകദിനം ബഹിഷ്‌ക്കരിച്ചാല്‍ ഐപിഎല് , ചാമ്പ്യന്‍ ട്രോഫി മത്സരങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തുമെന്നും ബിസിസിഐ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. അഞ്ച് ഏകദിനവും ഒരു ട്വന്റി ട്വന്റിയുമായുമാണ് വിന്‍ഡീസ് ഇന്ത്യയില്‍ കളിക്കേണ്ടത്. പരമ്പര പൂര്‍ത്തിയായാല്‍ പണം നല്‍കാമെന്ന് ബിസിസിഐ വാഗ്ദാനം ചെയ്തു.

ഇന്നലെ ബിസിസിഐ പ്രതിനിധിയുമായും ഇന്ത്യന്‍ നായകന്‍ ധോണിയുമായും വെസ്റ്റിന്‍ഡീസ് നായകന്‍ ഡ്വൊയ്ന്‍ ബ്രാവോ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയെ തുടര്‍ന്നാണ് താരങ്ങള്‍ക്ക് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിന്‍ഡീസ് താരങ്ങളും ക്രികറ്റ് ബോര്‍ഡും തമ്മില്‍ പ്രതിഫല തുകയെചൊല്ലി തര്‍ക്കം നടക്കുകയാണ്.

Scroll To Top