Saturday December 03, 2016
Latest Updates

കൊച്ചി ഏകദിനം ഉപേക്ഷിച്ചേക്കും; വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ആഭ്യന്തര കലഹം

കൊച്ചി ഏകദിനം ഉപേക്ഷിച്ചേക്കും; വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ആഭ്യന്തര കലഹം

കൊച്ചി: കൊച്ചി ഏകദിനം മുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ആഭ്യന്തര കലഹം രൂക്ഷമായതാണ് പ്രതിസന്ധിക്ക് കാരണം. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇത് തുടര്‍ന്ന് ഇന്നലെ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടത്താനിരുന്ന പരിശീലനം വാര്‍ത്താസമ്മേളനവും ഉപേക്ഷിച്ചിരുന്നു. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി ട്വന്റിയുമാണ് വിന്‍ഡീസ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ എല്ലാവരും തന്നെ തിങ്കളാഴ്ച തന്നെ കൊച്ചിയില്‍ എത്തുകയും ഇന്നലെ സ്‌റ്റേഡിയത്തില്‍ എത്തി പരിശീലനം നടത്തുകയും ചെയ്തു.

Scroll To Top