Monday December 05, 2016
Latest Updates

കൊച്ചി ആഗോള ടൂറിസം നഗരങ്ങളുടെ പട്ടികയിലേയ്ക്ക്

കൊച്ചി ആഗോള ടൂറിസം നഗരങ്ങളുടെ പട്ടികയിലേയ്ക്ക്

കൊച്ചി: ആഗോള ടൂറിസം നഗരങ്ങളുടെ പട്ടികയില്‍ അറബിക്കടലിന്റെ റാണിയായ കൊച്ചിയും. ലോകത്തിലെ മുന്‍നിര നഗരങ്ങളോടൊപ്പമാണ് കൊച്ചിയും പട്ടികയില്‍ ഇടംപിടിച്ചത്.പട്ടികയില്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കൊച്ചി.

ബീജിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ടൂറിസം സിറ്റീസ് ഫെഡറേഷന്‍ കൗണ്‍സിലിലാണ് കൊച്ചിക്ക് അംഗത്വം ലഭിച്ചത്. കൊച്ചി മേയര്‍ ടോണി ചമ്മണി ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലീ യു ചെങിന് കൈമാറി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തിലാണ് രേഖകള്‍ കൈമാറിയത്.

ആയോധനകല, ക്യുസീന്‍, സര്‍പ്പരൂപങ്ങള്‍, ഡ്രാഗണ്‍ ബോട്ട് മത്സരം എന്നിവയില്‍ സമാനതകളുള്ള കേരളവും ചൈനയും തമ്മില്‍ സാംസ്‌കാരിക, കായിക, വിനോദസഞ്ചാര മേഖലകളില്‍ സഹകരണത്തിനുള്ള സാധ്യതകള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ചൈനീസ് സ്ഥാനപതി പറഞ്ഞു.

വിനോദസഞ്ചാര മേഖലയിലേതുള്‍പ്പെടെ കേരളത്തിലെ നിക്ഷേപ സാധ്യത മുന്‍ നിര്‍ത്തിയുള്ള വിശദമായ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ ബെയ്ജിങിനയയ്ക്കുമെന്ന് മുഖ്യമന്ത്രി .പറഞ്ഞു.

Scroll To Top