Saturday December 10, 2016
Latest Updates

കൊച്ചിയില്‍ പട്ടാപ്പകല്‍ ബസ്സിനുള്ളില്‍ പെണ്‍കുട്ടിയെ അപമാനിച്ചു ,സഹയാത്രികര്‍ നോക്കിയിരുന്നു :കൊച്ചിയുടെ ഒരു പോക്കേ ….

കൊച്ചിയില്‍ പട്ടാപ്പകല്‍ ബസ്സിനുള്ളില്‍ പെണ്‍കുട്ടിയെ അപമാനിച്ചു ,സഹയാത്രികര്‍ നോക്കിയിരുന്നു :കൊച്ചിയുടെ ഒരു പോക്കേ ….

കൊച്ചി: സിറ്റി ബസിനുള്ളില്‍ പട്ടാപ്പകല്‍ യുവതിയെ അപമാനിച്ചു. ആള്‍ത്തിരക്കു കുറഞ്ഞ സമയത്ത് മറ്റൊരു ജീവനക്കാരന്റെ ഒത്താശയോടെ ബസ് ഉടമ കൂടിയായ കണ്ടക്ടറാണ് യുവതിയെ കടന്നുപിടിച്ചത്. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കൊപ്പം ചേര്‍ന്ന് യുവതിയോട് അതിക്രമം കാണിച്ച ക്ലീനര്‍ ബസില്‍ നിന്നു കടന്നുകളഞ്ഞു. എളമക്കര വായനശാലഭാഗം ശൂരനാട് ദിലിപ്കുമാറാണ് (32) പിടിയിലായത്. സ്ത്രീത്വത്തെ അപമാനിച്ച കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ്. മാടവന സ്വദേശി പള്ളിനട അപ്പു(30)വാണ് കടന്നുകളഞ്ഞത്.

ആലുവപനങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘സിറ്റിസണ്‍സ് ബസിലാണ് ഇന്നലെ വൈകിട്ട് നാലു മണിയോടെ സംഭവങ്ങളുടെ തുടക്കം. ആലുവയില്‍ നിന്നു പുറപ്പെട്ട ബസ് കളമശേരിയിലെത്തിയപ്പോഴാണു ദിലിപ്കുമാറും അപ്പുവും യുവതി ഇരുന്ന സീറ്റിനു പിന്നില്‍ ഇരുന്നു ഉപദ്രവം തുടങ്ങിയത്. യുവതി എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും ഇവര്‍ പിന്മാറിയില്ല. ബസ് മേനക സ്‌റ്റോപ്പില്‍ എത്തിയപ്പോള്‍ യുവതിയുടെ തൊട്ടടുത്ത സീറ്റുകളിലിരുന്ന വനിതാ യാത്രക്കാരും ഇറങ്ങി. ഇതോടെ ഉപദ്രവം കൂടി.

ബസ് കടവന്ത്രയിലെത്തിയപ്പോള്‍ സീറ്റ് മാറി ഇരുന്നെങ്കിലും ഇവര്‍ വീണ്ടും കടന്നുപിടിക്കാന്‍ ശ്രമിച്ചതോടെ യുവതി െ്രെഡവറുടെ സമീപമെത്തി പരാതി പറഞ്ഞു. ഇതിനിടയില്‍ യുവതി ഫോണില്‍ ബന്ധുക്കളെ വിവരം അറിയിക്കുന്നതു മനസിലാക്കിയ െ്രെഡവര്‍ ബസ് നിര്‍ത്തി ദിലിപ്കുമാറിനും അപ്പുവിനും ഇറങ്ങിപ്പോകാന്‍ അവസരം നല്‍കി. പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നത് മനസ്സിലാക്കിയിട്ടും സഹയാത്രികര്‍ ആരും യുവതിയെ സംരക്ഷിക്കാന്‍ തയാറാവാതിരുന്നത് ഞെട്ടലുളവാക്കിയിട്ടുണ്ട്.

വൈറ്റില ബസ് ടെര്‍മിനലില്‍ ബസ് തടഞ്ഞ കടവന്ത്ര പൊലീസ് െ്രെഡവറെക്കൊണ്ടു ബസ് ഉടമയെ വിളിച്ചു വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസും കസ്റ്റഡിയിലെടുത്തു മാറ്റിയിട്ടു. പ്രതിയുമായി പൊലീസ് സ്‌റ്റേഷനിലേക്കു മടങ്ങിയതിനു പിന്നാലെ ബസുമായി െ്രെഡവര്‍ പനങ്ങാടു ഭാഗത്തേക്കു പോയെങ്കിലും പൊലീസ് പിന്‍തുടര്‍ന്നെത്തി കണ്ണാടിക്കാടിനു സമീപം വണ്ടി പിടിച്ചെടുത്തു. തുടര്‍ന്ന് െ്രെഡവര്‍ പീറ്ററെയും കസ്റ്റഡിയിലെടുത്തു.

സംഭവത്തിനു ശേഷം കടന്നുകളയാന്‍ പ്രതികളെ സഹായിച്ചതായി തെളിഞ്ഞാല്‍ ഇയാളെയും പ്രതിയാക്കും.

Scroll To Top