Thursday December 08, 2016
Latest Updates

കൊച്ചിക്കാര്‍ക്ക്‌ ദേ പുട്ട്

കൊച്ചിക്കാര്‍ക്ക്‌ ദേ പുട്ട്

 

കൊച്ചിയുടെ രുചി വൈവിധ്യങ്ങള്‍ക്ക് മുതൽ കൂട്ടുവാൻ ഇനി ദിലീപിന്റെ പുട്ടുകട കൂടി. ജനപ്രിയനായകന്‍ ആസ്വാദകര്‍ക്ക് ജനപ്രിയ വിഭവത്തിന്റെ പുതിയ അനുഭവം പകരുകയാണ്. ഹാസ്യത്തിന്റെ മേമ്പോടിക് പകരം രുചിയുടെ രസക്കൂട്ടുമായി ദിലീപ്- നാദിര്‍ഷ കൂട്ടുകെട്ടാണ് ‘ദേ പുട്ട്’ എന്ന ഹോട്ടലിന്റെ അണിയറയില്‍.

puttuഓണക്കാലത്തില്‍ കാസെറ്റ് രൂപത്തില്‍ മാവേലിയെ മലയാളി മനസുകളില്‍ എത്തിച്ച കൂട്ടുകെട്ട് ഈ ഓണത്തിന് വിവിധയിനം പുട്ടുകളിലൂടെ കൊച്ചിക്കാരുടെ മെനു മാറ്റിയെഴുതുകയാണ്.

തനതു രുചിയുള്ള ഗോതമ്പുപുട്ട്‌, അരിപ്പുട്ട് എന്നിവയില്‍ തുടങ്ങി ചെമ്മീന്‍ പുട്ട്, ഇറച്ചിപ്പുട്ട്, മാങ്ങപ്പുട്ട് എന്നിങ്ങനെ 25ല്‍ പരം പുട്ടുകളാണ് ഇവിടെ ലഭിക്കുന്നത്. പുട്ടിനു കൂട്ടായി താറാവുകറിയും ഇറച്ചികറിയും ഇവിടെ കിട്ടും. ‘ദേ പുട്ടിനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മകള്‍ മീനാക്ഷിയും ദിലീപിനൊപ്പം ഉണ്ട്.

പുട്ട് വിഭവങ്ങളിലെ പരീക്ഷണം ഇവര്‍ തുടരുകയാണ്. കൂടുതല്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും സംഘം ആലോചിക്കുന്നു. ‘മിസ്റ്റ്ര്‍ ബട്ലര്‍ ‘ എന്നാ ചിത്രത്തില്‍ പാചകക്കാരനായി നിറഞ്ഞുനിന്ന ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ കൊച്ചിയിലും സജീവമാണ്.

ഹാസ്യത്തില്‍ മാത്രമല്ല പാചകത്തിലും തങ്ങളുടെ വിരുത് തെളിയിക്കുകയാണ് ഈ കൂട്ടുകാർ

Scroll To Top