Monday December 05, 2016
Latest Updates

കൊച്ചിക്കാരി സുന്ദരി അമല പോളിന് കല്യാണം

കൊച്ചിക്കാരി സുന്ദരി അമല പോളിന് കല്യാണം

ചെന്നൈ:തെന്നിന്ത്യയിലെ മലയാളി സുന്ദരി അമല പോളിന് കല്യാണമെന്ന് റിപ്പോര്‍ട്ട്. തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‌യുമായി അമല ഉടന്‍ വിവാഹം കഴിക്കുമെന്ന് ചെന്നൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരുവരും തമ്മില്‍ ഏറെ
നാളായി പ്രണയത്തിലാണെന്നും ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പറയുന്നു. ദൈവത്തിരുമകള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും അടുത്തതെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ വിവാഹമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍
സൂചിപ്പിക്കുന്നു. വിജയ്‌യുടെ പുതിയ ചിത്രമായ സൈവത്തിന്റെ ഓഡിയോ ലോഞ്ചിന്ന്എത്തിയപ്പോഴാണ് അമല പോള്‍ വിവാഹക്കാര്യം സംബന്ധിച്ച് സൂചന നല്കിയത്.
ഇപ്പോള്‍ വിദേശത്തുള്ള വിജയ് തിരികെ വന്നാലുടാന്‍ വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ അവസാനിക്കുമെന്നും, തങ്ങളുടെ ഭാവി പരിപാടി മാധ്യമങ്ങളോടും ആരാധകരോടും വെളിപ്പെടുത്തുമെന്നും അമല പറഞ്ഞു. വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍, തലൈവ എന്നീ ചിത്രങ്ങളില്‍ അമലയായിരുന്നു നായിക. ഇന്ത്യന്‍ സിനിമയുടെ എഴുപത്തഞ്ചാം വാര്ഷിക പരിപാടികള്‍ ചെന്നൈയില്‍ നടന്നപ്പോള്‍ അമലയും വിജയും ഒരുമിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്. അന്ന് മുതലാണ് ഇരുവരുടെയും പ്രണയ വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു തുടങ്ങിയത്. മലയാളിയായ അമല പോള്‍ മൈന എന്ന തമിഴ് ചിത്രത്തിലൂടെസിനിമയിലെത്തിയത്. ഇപ്പോള്‍ തെന്നിന്ത്യയിലെ നാല് ഭാഷകളിലും തിരക്കുള്ള
നടിയാണ് കൊച്ചിക്കാരി സുന്ദരി.

Scroll To Top