Saturday December 10, 2016
Latest Updates

കൊക്കെയ്ന്‍ കേസ്: മുഖ്യപ്രതിയെ കൊച്ചിയിലെത്തിച്ചു

കൊക്കെയ്ന്‍ കേസ്: മുഖ്യപ്രതിയെ കൊച്ചിയിലെത്തിച്ചു

കൊച്ചി: കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതിയെ കൊച്ചിയിലെത്തിച്ചു. നോര്‍ത്ത് ഗോവയില്‍ നിന്ന് ഗോവ പോലീസിന്റെ സഹായത്തോടെ കൊച്ചി പോലീസ് പിടികൂടിയ നൈജീരിയന്‍ സ്വദേശി ഒക്കോവേ ചിഗോസി കോളിന്‍സിനെയാണ് കൊച്ചിയിലെത്തിച്ചത്. പ്രതികള്‍ക്ക് കൊക്കെയ്ന്‍ എത്തിച്ചത് ഇയാളാണെന്ന് പോലീസ് അറിയിച്ചു.

കൊക്കെയ്ന്‍ കേസില്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള രശ്മിയും ഒക്കാവോയും എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനിലെത്തി കൂടിക്കാഴ്ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒക്കാവോയാണ് പ്രതികള്‍ക്ക് കൊക്കെയ്ന്‍ എത്തിച്ച് നല്‍കിയത്.

കേസില്‍ നേരത്തെ അറസ്റ്റിലായ യുവതാരം ഷൈന്‍ ടോം ചാക്കോ താന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്നും സുഹൃത്തുകള്‍ക്കൊപ്പം സിനിമാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഫഌറ്റില്‍ പോയതെന്നും പറഞ്ഞിരുന്നു. ഷൈന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് ലാബ് പരിശോധനയിലും വ്യക്തമായിരുന്നു.

 

 

Scroll To Top