Wednesday December 07, 2016
Latest Updates

കൈനോട്ടക്കാരനായ ഈ മലയാളി നടിയുടെ പേര് പറയാമോ? തിരിച്ചറിയാത്ത രൂപത്തില്‍ മലയാളി നടി

കൈനോട്ടക്കാരനായ ഈ മലയാളി നടിയുടെ പേര് പറയാമോ? തിരിച്ചറിയാത്ത രൂപത്തില്‍ മലയാളി നടി

വ്യത്യസ്തമായ ഗെറ്റപ്പുകള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കുന്ന ചില നടന്മാരുണ്ട്. കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള നടന്മാര്‍ ഓരോ സിനിമയിലും വ്യത്യസ്ത ഗെറ്റപ്പ് അവതരിപ്പിക്കുന്നവരാണ്. എന്നാല്‍ നടിമാര്‍ സാധാരണയായി സ്വന്തം രൂപത്തില്‍ തന്നെയാണ് സിനിമയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ഇതിന് അപവാദമായി ബോളിവുഡിലെ മലയാളി താരം വിദ്യാ ബാലന്‍ രംഗത്ത്.

ബോബി ജാസൂസ്  എന്ന ചിത്രത്തില്‍ വിദ്യാ ബാലന്‍ വ്യത്യസ്തമായ 122 ഗെറ്റപ്പുകളില്‍ അഭിനയിക്കുന്നു. വിദ്യബാലന്‍ ഒരു ലേഡി ഡിക്റ്ററ്റീവിന്റെ വേഷം ചെയ്യുന്ന ചിത്രമാണ് ബോബി ജാസൂസ്. ഈ ചിത്രത്തില്‍ 122 വേഷങ്ങളിലാണ് വിദ്യ അഭിനയിക്കുന്നത്. ചിത്രത്തിലെ ഒരു വേഷപ്പകര്‍ച്ച അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വിദ്യ ഒരു കൈനോട്ടക്കാരനായി വേഷം കെട്ടിയിരിക്കുന ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഒറ്റനോട്ടത്തില്‍ ആരും തിരിച്ചറിയാത്ത വിധമാണ് വിദ്യയെ മെയ്ക്കപ്പ് മാന്‍ അണിയിച്ച് ഒരുക്കിയിരിക്കുന്നത്. കണ്ണടയും മീശയും തലപ്പാവും കറയുള്ള പല്ലുകളും ധോത്തിയും കുര്‍ത്തയുമെല്ലാം ചേര്‍ന്ന് തനി ഉത്തരേന്ത്യക്കാരന്റെ ശൈലിയിലാണ് വിദ്യയുടെ കൈനോട്ടക്കാരന്‍. സ്ത്രീകള്‍ക്ക് സേവനം സൌജന്യമാണെന്ന ബോര്‍ഡും സമീപം വെച്ചിട്ടുണ്ട്.

Scroll To Top