Friday December 09, 2016
Latest Updates

കേളി അന്താരാഷ്ട്ര കലാമേള : അയര്‍ലണ്ടിന്റെ സപ്താ രാമന്‍ നമ്പൂതിരി കലാതിലകമായി 

കേളി അന്താരാഷ്ട്ര കലാമേള : അയര്‍ലണ്ടിന്റെ സപ്താ രാമന്‍ നമ്പൂതിരി കലാതിലകമായി 

സൂറിച്ച് :സൂറിച്ചില്‍ നടന്ന കേളി അന്താരാഷ്ട്ര കലാമേളയില്‍ അയര്‍ലണ്ടിന്റെ സപ്താ രാമന്‍ നമ്പൂതിരി കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.ഭരത നാട്യം,നാടോടിനൃത്തം ,ഇലക്യൂഷ്യന്‍,എന്നിവയില്‍ ഒന്നാം സ്ഥാനവും,മോഹിനിയാട്ടത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് സപ്ത ഈ ചരിത്ര നേട്ടത്തിന് ഉടമയായത്.

കേളി അന്താരാഷ്ട്ര കലാമേളയിലെ ഏറ്റവും തിളക്കമാര്‍ന്ന ‘സൂര്യ ഇന്ത്യാ കലാതിലകം’ ബഹുമതി ഇതാദ്യമായാണ് അയര്‍ലണ്ടിലേയ്‌ക്കെത്തുന്നത്.

ആഞ്ജല ജോസ്

ആഞ്ജല ജോസ്

കുച്ചിപ്പിടിയില്‍ അയര്‍ലണ്ടില്‍ നിന്നുമുള്ള വിഷ്ണുശങ്കറാണ് ഒന്നാമതെത്തിയത്. ജൂനിയര്‍ വിഭാഗത്തില്‍ ദ്രോഗഡയില്‍ നിന്നുള്ള ആഞ്ജല ജോസ് നൃത്ത ഇനത്തില്‍ ഒരു ഒന്നാം സമ്മാനമടക്കം നിരവധി സമ്മാനങ്ങള്‍ക്കര്‍ഹയായി.

ദിയാ ലിങ്ക്വിന്‍സ്റ്റാര്‍,ബ്രോണ ബേബി പെരേപ്പാടന്‍ ,സ്വര രാമന്‍ നമ്പൂതിരി ,ഹരിണി മീനാക്ഷി സുന്ദരം,അലീന സുസന്‍ ഷിജി ,രസജന തുടങ്ങി അയര്‍ലണ്ടില്‍ നിന്നുള്ള നിരവധി കുട്ടികള്‍ കേളി കലാമേളയില്‍ വിജയം നേടിയവരില്‍ ഉള്‍പ്പെടുന്നു. സംഘാടകപാടവത്തിലും അവതരണത്തിലും ഉന്നതനിലവാരം പുലര്‍ത്തിയ കേളിയുടെ രാജ്യാന്തര കലാമേള കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവത്തിന്റെ യൂറോപ്യന്‍ പതിപ്പായി.

അഞ്ചു യൂറോപ്യന്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 300 ഓളം മത്സരാര്‍ത്ഥികള്‍ പന്ത്രണ്ട് ഇനങ്ങളിലായി മത്സരിച്ച ഈ കലോത്സവം ഇന്ത്യക്ക് പുറത്തു വച്ചു നടക്കുന്ന ഏറ്റവും വലിയ പ്രവാസി യുവജനോത്സവമാണ്. സ്വിറ്റസര്‍ലന്റിലെ കലാ സാംസ്‌കാരിക സംഘടനയായ കേളി ഇന്ത്യന്‍ എംമ്പസിയുടെ സഹകരണത്തോടെയാണ് കലാമേള സംഘടിപ്പിച്ചത് 

Scroll To Top